Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
കായികം
  Add your Comment comment
പി.ടി. ഉഷയുടെ അറിവോടെയാണ് കേരഴത്തിന്റെ ഭാവി താരം ചിത്രയെ ഒഴിവാക്കിയത്
reporter
ലോക അത്‌ലറ്റിക് ചാംമ്പ്യന്‍ഷിപ്പില്‍ നിന്നും പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയെ കുറ്റപ്പെടുത്തി അത്‌ലറ്റിക് ഫെഡറേഷന്‍ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ജിഎസ് രണ്‍ധാവ. പിടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനമെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുളള താരങ്ങളെ തെരഞ്ഞെടുത്ത സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലായിരുന്നുവെന്നായിരുന്നു പിടി ഉഷയുടെ വാദം.
സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ ആരുമല്ലെന്നും ഇപ്പോഴുയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് മിനിസ്ട്രി വരെ തന്നെ തളളിപ്പറയുകയാണെന്നും ഉഷ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ല. നിരീക്ഷകയെന്ന നിലയിലാണ് കമ്മിറ്റിയില്‍ പങ്കെടുത്തത്.യോഗ്യതയില്ലാത്ത ആരെയും ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറില്ല. ചിത്രക്ക് വേണ്ടി താന്‍ വാദിച്ചിരുന്നു. എന്നാല്‍ ചിത്രക്ക് യോഗ്യതാമാനദണ്ഡം മറികടക്കാനായില്ല. ചിത്രയെ സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കിയതില്‍ ദുഃഖമുണ്ടെന്നും ഉഷ പറഞ്ഞിരുന്നു.
സെലക്ഷന്റെ രീതികള്‍ മനസിലാക്കാറുണ്ട്. കമ്മിറ്റിയില്‍ താന്‍ ആരുമല്ല. നിരീക്ഷകയെന്ന നിലയില്‍ നിരീക്ഷകരുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയ അവസരത്തില്‍ ആ മീറ്റിങ്ങില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഒരു സൈഡില്‍ ഞാനും ഇരുന്നിട്ടുണ്ട്. അത് ഇരുന്നത് അര്‍ഹതപ്പെട്ട കുട്ടികളെ ആരെയെങ്കിലും തഴയുന്നുണ്ടേല്‍ സംസാരിക്കാം എന്നുളളത് കൊണ്ടാണ് മീറ്റിങ്ങില്‍ ഇരുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷനില്‍ ഇടപെടാന്‍ ആരുമല്ല താനെന്നും ഉഷ പറഞ്ഞു. ചിത്രയുടെ പ്രകടനത്തിന് സ്ഥിരതയില്ല.
 
Other News in this category

 
 




 
Close Window