Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ബിസിനസ്‌
  Add your Comment comment
ബിഎസ്എല്‍എല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? വൈറസ് ആക്രമണത്തിനു സാധ്യത, ഉടന്‍ പാസ് വേഡ് മാറ്റുക
reporter
രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളില്‍ വൈറസ് ആക്രമണം. ഉപഭോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളോടു പാസ്‌വേഡ് പുനഃക്രമീകരിക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യമാണു കുഴപ്പങ്ങള്‍ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

പാസ്!വേഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ പറയുന്നു. മോഡം വാങ്ങുമ്പോള്‍ തന്നെയുള്ള പാസ്‌വേര്‍ഡ് ആയ 'അഡ്മിന്‍' മാറ്റാത്ത ഉപഭോക്താക്കള്‍ ഒട്ടേറെയുണ്ടെന്നും ഇവര്‍ക്കാണു പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണു വിശദീകരണം. എല്ലാ ഉപഭോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്‌വേര്‍ഡ് മാറ്റണമെന്നാണു ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം.

ബിഎസ്എന്‍എല്ലിന്റെ പ്രധാന നെറ്റ്വര്‍ക്കുകളിലോ സെര്‍വറുകളിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അധിക!ൃതര്‍ വിശദീകരിച്ചു.
 
Other News in this category

 
 




 
Close Window