Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
സിനിമ
  Add your Comment comment
തല മുടി വളര്‍ത്തി ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ഗെറ്റപ്പ്
reporter
ബിജോയ് നമ്പ്യാര്‍ ചിത്രം 'സോലോ'യുടെ ആദ്യ വീഡിയോ പുറത്തെത്തി. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് നേരത്തേ പുറത്തുവിട്ട ഫസ്റ്റ്‌ലുക്കിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 33 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പല ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. വ്യത്യസ്ത ആംഗിളുകളില്‍ എടുത്ത, വിവിധ ഗെറ്റപ്പുകളിലുള്ള ദുല്‍ഖറിന്റെ പത്തോളം ചിത്രങ്ങള്‍ കൗതുകം പകരുന്ന തരത്തില്‍ ഒരു ജിഗ്‌സോ പസില്‍ പോലെ ഡിസൈന്‍ ചെയ്തിരിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്. മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനുകള്‍ ഇന്നലെ രാത്രി അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ബോളിവുഡില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന 'സോളോ'യില്‍ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. വിവിധ ഭാഷാസിനിമകളില്‍ നിന്നുള്ള ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം അഞ്ച് ഭാഗങ്ങളുള്ള ചലച്ചിത്ര സമുച്ചയമാണെന്നാണ് സൂചന.


ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായാണ് നാസറും സുഹാസിനിയും എത്തുക. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെ ആയിരിക്കുമെന്ന് ബിജോയ് നന്യാര്‍ നേരത്തേ പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window