Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗര്‍ഭിണിയായ പത്തു വയസ്സുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി സുപ്രീംകോടതിയില്‍
reporter
മാനഭംഗത്തിന് ഇരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തിലാണിത്. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു. ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലതല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപേക്ഷ തള്ളിയത്. പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥയും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും പരിശോധിക്കുന്നതിനായി പിജിഐ (പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്) ഏര്‍പ്പെടുത്തിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും വാദമധ്യേ കോടതി പരിഗണിച്ചു.

നിലവില്‍ പെണ്‍കുട്ടിക്കു ലഭ്യമാക്കിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളിലും ആരോഗ്യ പരിരക്ഷയിലും തൃപ്തി അറിയിച്ച സുപ്രീം കോടതി, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതിനിടെ, ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട അപേക്ഷകളിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കോടതിയെ സഹായിക്കുന്നതിനായി, ഓരോ സംസ്ഥാനത്തും പ്രത്യേകം സ്ഥിരം മെഡിക്കല്‍ ബോര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാന്‍ കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന് കോടതി നിര്‍ദ്ദേശം നല്‍കി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി പെരുകുന്ന സാഹചര്യത്തിലാണിത്.
 
Other News in this category

 
 




 
Close Window