Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സര്‍ക്കാര്‍ 20,000 രൂപ ശമ്പളം പ്രഖ്യാപിച്ചിട്ടും നഴ്‌സുമാര്‍ക്ക് കിട്ടുന്നത് പ്രതിമാസം 11,620 രൂപ
reporter
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി ക്രമീകരിക്കണമെന്നു നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാര്‍ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കു നല്‍കുന്നത് 11,620 രൂപ! തുല്യജോലിക്കു തുല്യവേതനം നല്‍കണമെന്ന സുപ്രീംകോടതിവിധി ഇവര്‍ക്കു ബാധകമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു.സമരത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം സംസ്ഥാന സര്‍ക്കാര്‍ 20,000 രൂപയായി നിശ്ചയിച്ചിരുന്നു.

അപ്പോഴും സമാന യോഗ്യതയുള്ള നഴ്‌സുമാര്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയില്‍ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്. താല്‍ക്കാലിക/ കരാര്‍ ജീവനക്കാര്‍ക്കു സമാന തസ്തികയിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം നല്‍കണമെന്നു കഴിഞ്ഞ ഒക്‌ടോബറില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ചുള്ള ശമ്പള വര്‍ധന ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണു പുതിയ ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തുവന്നത്. സമാന തസ്തികയിലുള്ള ജീവനക്കാരുമായി ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരെ കാണാനാവില്ലെന്നും അതിനാല്‍ ശമ്പള വര്‍ധന സാധ്യമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ സെക്രട്ടറി കഴിഞ്ഞ 13ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

2005ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതി. മാതൃശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും ആരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുത്താനും ഇതു സഹായകരമായി. പദ്ധതിയുടെ ഭാഗമായി സംസ്ഥാന, ജില്ലാ ഹെല്‍ത്ത് സൊസൈറ്റികള്‍ രൂപീകരിച്ച് അതിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച് തുച്ഛമായ വേതനമാണു നല്‍കുന്നത്.
 
Other News in this category

 
 




 
Close Window