Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
കായികം
  Add your Comment comment
പി.യു. ചിത്രയെ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഹൈക്കോടതി ഉത്തരവ്
reporter
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പിയു ചിത്രയെ ഉള്‍പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
യോഗ്യതയില്ലാത്തവരെ ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ചിത്രയുടെ പ്രതികരണം.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. എല്ലാവര്‍ക്കും നന്ദി. പേരെടുത്ത് എല്ലാവരെയും പറയാനാകില്ല. കേരളം ഒന്നടങ്കം എന്നോടൊപ്പം നിന്നു.
പി യു ചിത്ര

കായികരംഗത്ത് ദുഷ്പ്രവണതകള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കായിക രംഗത്ത് വ്യക്തി താല്‍പര്യം പാടില്ല. മുതിര്‍ന്ന കായിക താരങ്ങള്‍ ഇളംതലമുറയെ ഒരേ കണ്ണോടെയും മനസ്സോടെയും കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window