Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
കായികം
  Add your Comment comment
ഏറ്റവുമധികം കളിക്കാരെ പരിക്കേല്‍പ്പിച്ചയാളാണ് താനെന്ന് അക്തറിന്റെ അവകാശ വാദം ഇപ്പോള്‍ അക്തറിന്റെ അതിവേഗ ബോളുകളോ കുര്‍മ്മ ബുദ്ധിയോ ഒന്നുമല്ല നവമാധ്യമങ്ങളില്‍ ചര്‍ച്ച. അദ്ദേഹത്തിന്റെ ട്വിറ്റര്‍ സ്റ്റാറ്റസാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രസകരമായി ചര്‍ച്ച
reporter
ഏറ്റവുമധികം കളിക്കാരെ പരിക്കേല്‍പ്പിച്ചയാളാണ് താനെന്ന് അക്തറിന്റെ അവകാശ വാദം


ഇപ്പോള്‍ അക്തറിന്റെ അതിവേഗ ബോളുകളോ കുര്‍മ്മ ബുദ്ധിയോ ഒന്നുമല്ല നവമാധ്യമങ്ങളില്‍ ചര്‍ച്ച. അദ്ദേഹത്തിന്റെ ട്വിറ്റര്‍ സ്റ്റാറ്റസാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രസകരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
നിങ്ങള്‍ക്കറിയാമോ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ പരുക്കേല്‍പ്പിച്ചയാള്‍ താനാണ് എന്ന് ഷോയ്ബ് അക്തര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്രിക്കറ്റിലെ ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടി ഷോയിബ് അക്തര്‍ പങ്കുവെച്ചത്. ഒരിക്കലും ബാറ്റ്‌സ്മാന്‍മാരേ പരുക്കേല്‍പ്പിക്കുന്നതില്‍ താന്‍ ആനന്ദം കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ ഒരാളെ പരുക്കേല്‍പ്പിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നുമാണ് ഷോയിബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.
മാത്യ ഹെയ്ഡനായിരുന്ന ഷോയിബ് അക്തര്‍ പരുക്കേല്‍പ്പിക്കണം എന്നാഗ്രഹിച്ച ആ ബാറ്റ്‌സമാന്‍. പലതവണ താനത് ടെസ്റ്റിലും പ്രാക്ട്രീസിലും ഒക്കെ വച്ച് ചെയ്തിരുന്നെന്നും അക്തര്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇന്ന് അത്തരത്തില്‍ ഒരാഗ്രഹവും തനിക്കില്ലെന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നു അക്തര്‍ ട്വറ്ററില്‍ കുറിച്ചു. കരുണയും നന്മയുമുളള നല്ലൊരു വ്യക്തി കൂടിയാണ് മാത്യൂ ഹെയ്ഡനെന്നും അക്തര്‍ പറയുന്നു.
പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍ കളിക്കളത്തില്‍ ബാറ്റസ്മാന്‍മാര്‍ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ആളുകളില്‍ ഒരാളായിരിക്കാം. ഫാസ്റ്റ് ബൗളര്‍ എന്നതിലുപരി ഷോയിബ് അക്തറിന്റെ ക്രിക്കറ്റിലെ കൂര്‍മ്മ ബുദ്ധിയും എതിരാളികള്‍ക്ക് എന്നും വെല്ലുവിളിയായിരുന്നു.
 
Other News in this category

 
 




 
Close Window