Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അധ്യായനം നഷ്ടപ്പെടുത്തി സമരം ചെയ്താല്‍ ഇടപെടും: കോടതി
REPORTER



കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കേരള ഹൈക്കോടതി. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്നും സര്‍ക്കാര്‍ ഇടപെട്ട് ഇത് നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

അധ്യയനം മുടങ്ങുന്നതിനെതിരെ സിബിഎസ്ഇ സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്

പഠിപ്പു മുടക്കലിന്റെ പേരില്‍ എല്‍കെജി കുട്ടികളെ പോലും വിദ്യാലയങ്ങളില്‍ നിന്ന് ഇറക്കി വിടുകയാണെന്നും വിദ്യാര്‍ഥി സംഘടനകളുടെ പേരില്‍ സാമൂഹ്യ വിരുദ്ധരാണ് ഇത്തരം സമരത്തിനെത്തുന്നതെന്നും കോടതി വിമര്‍ശിച്ചു.

'ഇത് സംസ്ഥാനത്ത് കാട്ടു തീ പോലെ പടരുകയാണ്. ഇത് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചു. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ അക്രമം അംഗീകരിക്കാനാവില്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇതു മൂലം നശിക്കുന്നത്', കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വിദ്യാര്‍ഥി സമരങ്ങളില്‍ പൊലീസിടപെട്ടാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന് അഡ്വ ജനറല്‍ സി പി സുധാകര പ്രസാദ് ഹൈക്കോടതിയെ അറിയിച്ചു. വിദ്യാലയങ്ങളിലെ ആക്രമങ്ങള്‍ ഇല്ലാതാക്കാന്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും വിദ്യാര്‍ഥി സംഘടനകളുമായുള്ള ചര്‍ച്ചകളിലൂടെയാണ് ഇത് പരിഹരിക്കേണ്ടതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി ഈ അഭിപ്രായത്തോട് യോജിച്ചില്ല. രാഷ്ട്രീയ സമവായത്തിനൊപ്പം നിയമപരമായ പരിഹാരം കാണമെന്നും കോടി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇടപെടണമെന്നും ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് കോടതിക്കറിയാമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window