Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
സൂപ്പര്‍മാര്‍ക്കറ്റില്‍ മുസ്ലിം ദമ്പതികള്‍ക്ക് നേരെ വംശീയാധിക്ഷേപം, രാജ്യം ഭീതിയിലേക്ക്
reporter

ലണ്ടന്‍: യുകെയില്‍ മുസ്ലിംകള്‍ക്കു നേരേയുള്ള വംശീയാധിക്ഷേപം വര്‍ധിച്ചുവരികയാണ്. ഭീകരാക്രമണം ഉണ്ടായ ശേഷമാണ് രാജ്യത്ത് ഇത്രയധികം വംശീയാധിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ലണ്ടനിലെ ഫെല്‍ത്താമിലാണ് ഏറ്റവുമൊടുവില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ അല്‍ഡി സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ മുസ്ലിം ദമ്പതികളാണ് ആക്രമണത്തിന് ഇരയായത്. ഇവിടെ സാധനം വാങ്ങാനെത്തിയ ബ്രിട്ടീഷ് യുവതി മുസ്ലിം യുവാവിനോട് കയര്‍ക്കുകയായിരുന്നു. നിങ്ങള്‍ ഭാര്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. മുസ്ലിം യുവാവ് ഇവരുടെ അധിക്ഷേപം ഫോണില്‍ റെക്കോഡ് ചെയ്ത് സോഷ്യല്‍ മിഡിയയില്‍ നല്‍കുകയായിരുന്നു. യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയോട് സ്വാതന്ത്ര്യം നല്‍കുന്നില്ലെയെന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. 

അതേസമയം, ഇത്രയും പ്രശ്‌നമുണ്ടായിട്ടിട്ടും സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഇവരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറായില്ല. ആരും ഇവരെ തടയാന്‍ ശ്രമിച്ചതുമില്ല. അതേസമയം, തങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടുവെന്നും യുവതിയോട് മര്യാദയ്ക്ക് പെരുമാറാന്‍ ആവശ്യപ്പെട്ടതായും ജീവനക്കാര്‍. കൂടാതെ ഈ വിഡിയോ പകര്‍ത്തരുതെന്ന് യുവാവിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരുവരും തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ജീവനക്കാര്‍. ഇതിനിടെ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്ത വിഡിയോ ഇതിനോടകം പതിനായിരത്തിലധികം പേരാണ് കണ്ടത്.


 
Other News in this category

 
 




 
Close Window