Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
മുണ്ടുമുറുക്കി ഉടുക്കാന്‍ തയാറായിക്കോ, ഇലക്ട്രിസിറ്റി ബില്ലില്‍ 12.5 ശതമാനം വര്‍ധന വരുന്നു
reporter

ലണ്ടന്‍: മലയാളികളടക്കമുള്ള എല്ലാവരും ഇനി മുണ്ടുമുറുക്കി ഉടുത്ത് ജീവിക്കേണ്ടതായി വരും. പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതു മുതല്‍ ജനജീവിതം ദുസഹമായി. ഇതിനു പിന്നാലെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതിനൊപ്പം ശമ്പളം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയാറാകാതെ വന്നതോടെ ജനജീവിതം കഷ്ടത്തിലായി. ഇതിനു പിന്നാലെ ഇരുട്ടിയായി ഇലക്ട്രിസിറ്റി ബില്‍ വര്‍ധിക്കാന്‍ മാനെജ്‌മെന്റുകള്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ മുതലാണ് വര്‍ധന നിലവില്‍ വരുന്നത്. 12.5 ശതമാനം വര്‍ധനയാണ് വരുത്തുന്നത്. 3.1 മില്യണ്‍ ആളുകളെ ഈ തീരുമാനം സാരമായി ബാധിക്കും. ആറു എനര്‍ജി കമ്പനികളും വര്‍ധനയ്ക്ക് സമ്മതം മൂളി. സെപ്റ്റംബര്‍ 15 മുതല്‍ എല്ലാവരും നിരക്ക് വര്‍ധിപ്പിക്കും. ഇതോടെ വന്‍ ബാധ്യതയാകും ഉപയോക്താക്കള്‍ക്ക് ഉണ്ടാവുക.

ബ്രി്ട്ടീഷ് ഗ്യാസ് ആണ് തീരുമാനവുമായി ആദ്യം രംഗത്ത് എത്തിയത്. ഇതോടെ ഓരോ വീടുകളഇലും പ്രതിവര്‍ഷം 76 മുതല്‍ 1120 പൗണ്ടിന്റെ വര്‍ധനയുണ്ടാകും. ചൂട് വര്‍ധിച്ചതോടെ എസി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും ഇതിന് അനുസരിച്ച് ഉത്പാദനം ഉണ്ടാകുന്നില്ലെന്നും ഇവര്‍ അറിയിച്ചു. അതേസമയം, ഗ്യാസ് ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ കൊള്ളലാഭം ഉണ്ടാക്കുകയാണെന്നും ഇപ്പോഴത്തേത് അനാവശ്യമാണെന്നും ഉപയോക്താക്കള്‍ പറഞ്ഞു. നിരക്ക് വര്‍ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.


 
Other News in this category

 
 




 
Close Window