Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദിലീപ് എവിടെയും ഭൂമി കയ്യേറിയിട്ടില്ലെന്ന് വ്യക്തമായി: ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതം
reporter
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അനധികൃതഭൂമി കൈവശംവച്ചെന്നായിരുന്നു ഇതിലെ ആരോപണം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നായിരുന്നു പ്രധാനകേസ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും അടിസ്ഥാനരഹിതമായിരുന്നു ഇത്തരം ആരോപണങ്ങളെന്ന് തെളിഞ്ഞിരിക്കുന്നു.

നടന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തി. ഡി സിനിമാസ് ഇപ്പോള്‍ തന്നെ ഇടിച്ച് പൊളിച്ച് നിരത്തണം, ഉദ്ഘാടനത്തിന് പങ്കെടുത്ത രാഷ്ട്രീയക്കാരുടെയും, സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും അവിശുദ്ധ ബന്ധങ്ങളെ കുറിച്ച് അന്വേക്ഷിക്കണം തുടങ്ങി ഉയര്‍ന്നുവന്ന എല്ലാ കോലാഹലങ്ങള്‍ക്കും കനത്ത തിരിച്ചടിയാകുകയാണ് ഈ റിപ്പോര്‍ട്ട്.

കൂടാതെ കുമരകത്ത് ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍പ് ദിലീപിന്റെ പേരിലുണ്ടായിരുന്ന വസ്തുവിനോടു ചേര്‍ന്നു കായലരികത്തുള്ള മൂന്നു സെന്റ് ഭൂമി ആരും കയ്യേറിട്ടില്ലെന്നും ഭാവിയിലെ കയ്യേറ്റം ഒഴിവാക്കാന്‍ ഭൂമി അതിരുകെട്ടി തിരിക്കണമെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ വ്യക്തമാക്കുന്നു.

തൊടുപുഴയ്ക്കടുത്ത് കൈപ്പയിലുള്ള ദിലീപിന്റെ ഭൂമിയില്‍ റവന്യൂ വകുപ്പ് പരിശോധന നടത്തിയിരുന്നു. നാലേക്കറോളം ഭൂമിയാണ് ഇവിടെ ദിലീപിന്റെ കൈവശമുള്ളത്. തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് റവന്യൂ അധികൃതര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എറണാകുളം കുന്നുകര പഞ്ചായത്തില്‍ ദിലീപ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ അളന്നിരുന്നു.
അനധികൃതമായി ഭൂമി കൈവശം വച്ചെന്ന കേസില്‍ ആരോപണവിധേയനായ ദിലീപ് രണ്ടു കേസുകളില്‍ നിന്ന് കുറ്റവിമുക്തനായി. ഡി സിനിമാ തിയറ്റററും കുമരകത്തെ ഭൂമിയും കയ്യേറിയതല്ലെന്ന സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ആണ് ദിലീപിന് അനുകൂലമായത്.
 
Other News in this category

 
 




 
Close Window