Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ സ്ഥിതിഗതികള്‍ താലിബാന്‍ ശൈലിയിലെന്ന് ലോക്‌സഭയില്‍ വിലയിരുത്തല്‍
reporter
'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളം, 'ദൈവം കൈവിട്ട നാടാ'യി അധഃപതിച്ചെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് ന്യൂഡല്‍ഹിയില്‍നിന്നുള്ള ജനപ്രതിനിധിയായ മീനാക്ഷി ലേഖിയുടെ വിമര്‍ശനം.

രാഷ്ട്രീയ എതിരാളികളെ 'താലിബാന്‍ ശൈലി'യില്‍ കൊലപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളതെന്ന്, ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് മീനാക്ഷി ലേഖി എംപി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോലും ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ട 14 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരും അവര്‍ ലോക്‌സഭയില്‍ വായിച്ചു. ബീഫ് വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍, അഖ്‌ലാബ് തുടങ്ങിയവരെ എല്ലാവര്‍ക്കും അറിയാമെന്നും കേരളത്തില്‍ കൊല്ലപ്പെട്ട ഈ ബിജെപി പ്രവര്‍ത്തകരെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നും ലേഖി ചോദിച്ചു.

ആര്‍എസ്എസ്, ബിജെപി പശ്ചാത്തലമുള്ള കുടുംബങ്ങളില്‍നിന്നുള്ള ഏഴു കുട്ടികളെയും അക്രമികള്‍ ലക്ഷ്യമിട്ടതായി ലേഖി ആരോപിച്ചു. അടുത്തിടെ കേരളത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ ശരീരത്തില്‍ 80ലധികം വെട്ടുകളേറ്റിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിമാറ്റപ്പെട്ടു. തനി 'താലിബാന്‍ ശൈലി'യിലാണ് അവിടെ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നത്. കണ്ണൂരില്‍ മാത്രം 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നത് ആശ്ചര്യകരമാണെന്നും ലേഖി ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window