Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഫാദര്‍ മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും
reporter

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ മാര്‍ട്ടിന്‍ സേവ്യറുടെ മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. രാവിലെ പതിനൊന്നിന് ചെത്തിപ്പുഴ എസ്എച്ച് മൊണാസ്ട്രി സെമിത്തേരിയിലാണ് സംസ്‌കാരം. മൃതദേഹം ഇന്നലെ തന്നെ നാട്ടിലേക്ക് അയച്ചു. ഇന്ന് രാവിലെ ഒന്‍പതിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം ഉച്ചയ്ക്ക് ഒന്നിനു ഫാദര്‍ മാര്‍ട്ടിന്റെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടില്‍ കൊണ്ടുവരും. മൂന്നു മണിവരെ പൊതുദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കുമായി വയ്ക്കും. തുടര്‍ന്നു സംസ്‌കാര ശുശ്രൂഷകള്‍ക്കായി ചെത്തിപ്പുഴയിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ എട്ടിനു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 

ഫാദര്‍ മാര്‍ട്ടിന്‍ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന കോസ്റ്റര്‍ഫിന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ നേരത്തേ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ഇടവകയിലെ അംഗങ്ങളെ കൂടാതെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും വൈദികരും അടക്കം ആയിരക്കണക്കിനു പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. എഡിന്‍ബറ രൂപതാ വികാരി ജനറലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വൈദികര്‍ ചേര്‍ന്നു കുര്‍ബാന അര്‍പ്പിച്ചു. അനുസമരണ സമ്മേളനവും നടത്തി.

 
Other News in this category

 
 




 
Close Window