Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
118 ലൈംഗികാതിക്രമങ്ങള്‍: ഇന്ത്യന്‍ വംശജനെതിരേ കുറ്റം ചുമത്തി
reporter

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് മാനക്കേടായി ഒരു കേസ് കൂടി. ഇന്ത്യന്‍ ജിപിക്കെതിരേ 118 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലണ്ടനിലെ എന്‍എച്ച്എസിലെ ജിപിയായ മനീഷ് ഷായാണ് കേസിലെ പ്രതി. നാല്‍പ്പത്തിയേഴുകാരനായ ഇദ്ദേഹം അമ്പത്തിനാലു പേരെയാണ് പീഡിപ്പിച്ചത്. 2004 നും 2013 നും ഇടയിലാണ് സംഭവം. പീഡിപ്പിച്ചവരില്‍ പതിമൂന്നു വയസുകാരനും ഉള്‍പ്പെടും. 2013ലാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഏറെക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് ഇയാള്‍ ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നാലു വര്‍ഷം മുമ്പ് അന്വേഷണം ആരംഭിച്ചതോടെയാണ് നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്. സ്‌കോട്ട്ലന്‍ഡ് യാര്‍ഡില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും മനീഷ് ഷായ്ക്കെതിരായ അന്വേഷണത്തില്‍ പങ്കെടുത്തു. ജീവപര്യന്തം അടക്കമുള്ള ശിക്ഷകളാകും ഇയാളെ കാത്തിരിക്കുക. ഏതായാലും ഇന്ത്യക്കാര്‍ക്ക് ഏറ്റവുമധികം മാനക്കേട് ഉണ്ടാക്കുന്ന സംഭവമായി ഇത് മാറിയിരിക്കുകയാണ്. 

 
Other News in this category

 
 




 
Close Window