Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍: ഫോണ്‍ കടത്തിയത് സുനിയുടെ അഭിഭാഷകന്‍
reporter
നടിയെ ഉപദ്രവിച്ച കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അഭിഭാഷകന്‍ രാജു ജോസഫ് വന്ന വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍. ബന്ധുവിന്റെ പേരിലാണ് വാഹനം. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.

കാര്‍ ഓടിയതിന്റെ രേഖകള്‍ പരിശോധിച്ച പൊലീസ് തമിഴ്‌നാട്ടിലെ ബന്ധങ്ങള്‍ ചോദിച്ചറിഞ്ഞു. തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ട് തൂത്തുകുടിയിലെ സ്പിക് നഗര്‍ മേഖലയിലും തിരച്ചില്‍ നടത്തി. മൊബൈല്‍ ഫോണ്‍ അവിടേക്ക് കടത്തിയോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നടന്‍ ദിലീപിനു കൈമാറാനായി ഏല്‍പ്പിച്ചത് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ആണെന്നാണ് ഒന്നാംപ്രതി സുനിയുടെ മൊഴി. ഫോണ്‍ രാജു ജോസഫിന് കൈമാറിയതായും അതു നശിപ്പിച്ചു കളഞ്ഞതായും പ്രതീഷ് മൊഴി നല്‍കിയിരുന്നു. തെളിവ് ഒളിപ്പിച്ച കുറ്റത്തിനാണ് രണ്ടുപേരെയും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
 
Other News in this category

 
 




 
Close Window