Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ഫിലിപ് രാജകുമാരന്‍ വിരമിച്ചു, നാവികരുടെ റോയല്‍ സല്യൂട്ട് ഏറ്റുവാങ്ങി
REPORTER

ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ (96) അറുപത്തിയഞ്ചു വര്‍ഷം നീണ്ട പൊതുജീവിതത്തില്‍നിന്നു വിടവാങ്ങി. രാജ്ഞിയില്ലാതെ ഫിലിപ് രാജകുമാരന്‍ പങ്കെടുത്ത അവസാന ഔദ്യോഗിക ചടങ്ങ് കഴിഞ്ഞദിവസം നടന്നു. ബ്രിട്ടിഷ് നാവികസേനയുടെ ഭാഗമായ റോയല്‍ മറീന്‍സിന്റെ പരേഡായിരുന്നു ചടങ്ങ്. ബ്രിട്ടിഷ് നാവികര്‍ നടത്തിയ 1664 മൈല്‍ നീണ്ട യാത്രയുടെ അവസാനപാദമായിരുന്നു ബക്കിങ്ങാം കൊട്ടാരവളപ്പില്‍ നടന്ന പരേഡ്. റോയല്‍ മറീന്‍സിന്റെ ക്യാപ്ടന്‍ ജനറലാണ് ഫിലിപ് രാജകുമാരന്‍. സൈനികരുടെ സല്യൂട്ട് സ്വീകരിച്ച ഫിലിപ്പിന് മൂന്നു തവണ അവര്‍ അഭിവാദ്യം മുഴക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയില്‍ അംഗമായിരുന്നു ഫിലിപ്. ബ്രിട്ടിഷ് രാജ്ഞിയുടെ ഭര്‍ത്താവിന് എഡിന്‍ബര്‍ഗിലെ പ്രഭു എന്ന സ്ഥാനമാണുള്ളത്. 1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചുവരുന്നു. 

വിരമിക്കാനുള്ള തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും ഓര്‍മക്കുറിപ്പുകള്‍ എഴുതാനാകും രാജകുമാരന്‍ ഇനി സമയം നീക്കിവയ്ക്കുകയെന്നും ബക്കിങ്ങാം കൊട്ടാരവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഫിലിപ് രാജകുമാരന്‍ ഒറ്റയ്ക്ക് ഇനി ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കില്ലെങ്കിലും രാജ്ഞിയോടൊപ്പം പരിപാടികളില്‍ എത്താനിടയുണ്ടെന്നു കൊട്ടാര ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

വില്യം, ഹാരി രാജകുമാരന്മാര്‍ ഇനി കൂടുതല്‍ രാജകീയചുമതലകള്‍ ഏറ്റെടുക്കും. 1947 ലാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. നവംബറില്‍ ഇവരുടെ എഴുപതാം വിവാഹ വാര്‍ഷികമാണ്. 

22,220 ഔദ്യോഗിക ചടങ്ങുകളില്‍ രാജ്ഞിയില്ലാതെ ഇതുവരെ ഒറ്റയ്ക്കും പങ്കെടുത്തു.637 തവണ ഒറ്റയ്ക്ക് വിദേശയാത്രകള്‍, സന്ദര്‍ശിച്ചത് 143 രാജ്യങ്ങള്‍. 5496 പ്രസംഗങ്ങള്‍ ബ്രിട്ടിനിലും പുറത്തുമായി നടത്തി . പരിസ്ഥിതി, വ്യവസായം, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവര്‍ത്തിച്ചു. 

 
Other News in this category

 
 




 
Close Window