Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ആരോഗ്യം
  Add your Comment comment
ആപ്പിള്‍ കഴിച്ചാല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ മാറും, ദന്തക്ഷയത്തെ ചെറുക്കും
reporter
ലയിച്ചു ചേരുന്ന നാരുകള്‍ കൊണ്ട് ആപ്പിള്‍ സമ്പന്നമാണ്. ഇത് ദഹനം പതിയെ ആക്കുകയും ഗ്ലൂക്കോസ് രക്തത്തില്‍ പ്രവേശിക്കുന്ന പ്രക്രിയ മന്ദമാക്കുകയും ചെയ്യുന്നു. ദിവസവും ഒരാപ്പിള്‍ എങ്കിലും കഴിക്കുന്ന സ്ത്രീകള്‍ക്ക് ആപ്പിള്‍ കഴിക്കാത്ത സ്ത്രീകളെക്കാള്‍ 28% പ്രമേഹസാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടുപിടിച്ചിട്ടുണ്ട്.

ആപ്പിള്‍ കഴിക്കുന്ന മുതിര്‍ന്ന വ്യക്തികളില്‍ 37% ആളുകള്‍ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ കുറവാണെന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രകൃതിയുടെ ടൂത്ത് ബ്രഷ് എന്നു പണ്ടു മുതലേ അറിയപ്പെട്ടിരുന്ന ഒന്നാണ് ആപ്പിള്‍. ആപ്പിള്‍ കഴിക്കുന്നതുകൊണ്ട് പല്ല് ശുദ്ധീകരിക്കപ്പെടുകയല്ല ചെയ്യുന്നത്. മോണകളെ ചലിപ്പിക്കുകയും ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മധുരം ഉമിനീര്‍ ധാരാളം ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു. അത് ബാക്ടീരിയയുടെ അളവ് കുറച്ച് ദന്തക്ഷയം ചെറുക്കുന്നു.

ആപ്പിളില്‍ ധാരാളം നാരും ജലവും അടങ്ങിയിട്ടുള്ളതിനാല്‍ കുറച്ചു ഭക്ഷണം മാത്രമേ വയറിനാവശ്യമുള്ളു. വാഷിങ്ടണ്‍ സ്റ്റേറ്റ്, ബ്രസീല്‍ എന്നിവടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കുറഞ്ഞത് 3 ആപ്പിള്‍ ദിവസവും കഴിക്കുന്നവരുടെ തൂക്കം ഗണ്യമായി കുറയുന്നതായാണ്.

തലച്ചോറിന്റെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് തടയുന്ന ശക്തമായ ആന്റി ഓക്‌സിഡന്റ് ആണ്. ആപ്പിളിന്റെ തൊലി കഴിക്കുന്നത് വഴി കൂടുതല്‍ പ്രയോജനം ലഭിക്കുന്നു.

ആപ്പിളിലടങ്ങിയിരിക്കുന്ന നാര് വന്‍കുടലില്‍ വച്ച് പുളിക്കാന്‍ തുടങ്ങുമ്പോള്‍ അത് കാന്‍സറിനെ ചെറുക്കുന്ന. രാസപദാര്‍ത്ഥം പുറപ്പെടുവിക്കുന്നതായി ജര്‍മനിയില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആപ്പിളില്‍ കാണുന്ന ആന്റി ഓക്‌സിഡന്റ്‌സ് കോശ ഘടനക്ക് തുടര്‍ച്ചയായി സിഗ്‌നലുകള്‍ നല്‍കുന്നു. ഇത് അര്‍ബുദ കോശങ്ങളുടെ നാശത്തിനു കാരണമാകുന്നു.
 
Other News in this category

 
 




 
Close Window