Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗുരുവായൂരിലെ വിവാഹ വേദിയില്‍ നിന്നു പെണ്‍കുട്ടി കാമുകനൊപ്പം പോയിട്ടില്ല: കുടുംബത്തെ അപമാനിക്കരുതെന്ന് എംഎല്‍എ
reporter
ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'വിവാദ വിവാഹ' സംഭവത്തില്‍ വധുവിനെതിരെ നവമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ അതിരു കടക്കുന്നതായി കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ. പെണ്‍കുട്ടി കാമുകനോടൊപ്പം പോയിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിലും മുല്ലശേരി സ്വദേശിനിയായ യുവതിയും തമ്മിലാണു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടന്നത്. താലികെട്ടിയ ശേഷം ചടങ്ങ് അലങ്കോലമായതിന്റെ പേരില്‍ വ്യത്യസ്ത വിശദീകരണങ്ങളാണ് ഇരുകൂട്ടരുടേയും ഭാഗത്തു നിന്നുണ്ടായത്. കാമുകനോടൊപ്പം പോയിട്ടില്ലെന്നു പെണ്‍വീട്ടുകാരും പോകുമെന്നു പറഞ്ഞതായി വരന്റെ വീട്ടുകാരും പറഞ്ഞു. വിഷയം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു. പെണ്‍കുട്ടിക്കെതിരെ ചിത്രം സഹിതം രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണു പെണ്‍കുട്ടിയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാന്‍ കെ.വി.അബ്ദുല്‍ഖാദര്‍, നടനും സാഹിത്യകാരനുമായ വി.കെ.ശ്രീരാമന്‍ എന്നിവര്‍ വീടു സന്ദര്‍ശിച്ചത്.

പ്രണയമുള്ള കാര്യം പെണ്‍കുട്ടി വരനോടു നേരത്തെ വെളിപ്പെടുത്തിയിരുന്നതായും കാമുകന്‍ വിവാഹത്തിനു വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ചതാണ് ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്കു കാരണമെന്നും പ്രചരിക്കുന്നുണ്ട്. വിവാദ വിവാഹത്തില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കാമുകന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പെഴുതിയതും വലിയതോതില്‍ ചര്‍ച്ചയായി.
 
Other News in this category

 
 




 
Close Window