Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
ഉസൈന്‍ ബോള്‍ട്ടിന്റെ മനസ്സ് ജമൈക്കയിലെ തന്റെ ഗ്രാമത്തിലാണ്
reporter
ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ഉസൈന്‍ ബോള്‍ട്ടിന്റെ മനസ്സ് ജമൈക്കയിലെ തന്റെ ഗ്രാമത്തിലാണ്. ഓടി നടന്ന വഴികള്‍, പരിശീലനത്തില്‍ നിന്നു മുങ്ങി നടന്ന സായാഹ്നങ്ങള്‍, ക്രിക്കറ്റ് താരമാകാന്‍ കഴിയാത്തതിന്റെ നിരാശ. ഇതൊക്കെയാണ് ഉസൈന്‍ ബോള്‍ട്ട് എന്ന പച്ചമനുഷ്യന്‍. എങ്കിലും ബോള്‍ട്ട് പറയുന്നു ഞാനിപ്പോള്‍ ജീവിക്കുന്ന ഇതിഹാസമാണ്. മുഹമ്മദലിയെ പോലെ... ജെസ്സി ഓവന്‍സിനെപ്പോലെ...

സ്വതസിദ്ധമായ എന്റെ അലസതയില്‍ നിന്നാണ് എനിക്കിത്ര കരുത്തുവന്നത് എന്നു പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. വെസ്റ്റ് ഇന്ത്യന്‍ ദ്വീപസമൂഹത്തിലെ ജമൈക്കയില്‍പ്പെട്ട ട്രെലാവ്‌നിയിലെ ഷെര്‍വുഡ് എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ വലിയ ആള്‍വാസമൊന്നുമില്ലായിരുന്നു. അങ്ങിങ് മാത്രം ഏതാനും വീടുകള്‍. വെസ്റ്റ്ഇന്‍ഡീസി!ല്‍ നിന്ന് ഒളിച്ചോടിയ അടിമകള്‍ 1700ല്‍ കുടിയേറിയ മണ്ണാണിത്. മഴനിഴല്‍ക്കാടുകളും അരുവികളും നിറഞ്ഞ പ്രദേശം. എന്റെ പിതാവ് വെല്ലസ്‌ലിക്ക് ചെറിയൊരു പലചരക്കു കടയായിരുന്നു. എന്റെ അമ്മ ജെന്നിഫര്‍. ഞാനൊരു അമ്മക്കുട്ടിയായിരുന്നു. അമ്മ പറയുന്നതെന്തും അനുസരിക്കുന്ന ശീലം.

ഞങ്ങളുടെ വീട്ടില്‍ അന്നു പൈപ്പ് കണക്ഷനില്ല. അടുക്കളയിലെ നാലു വീപ്പകളില്‍ അടുത്തുള്ള നദിയില്‍നിന്നു വെള്ളം കൊണ്ടുവന്നു നിറയ്ക്കുക എന്റെ ജോലിയായിരുന്നു. ഒരു വീപ്പ നിറയണമെങ്കില്‍ 12 ബക്കറ്റ് വെള്ളം വേണം. അതായത് ഞാന്‍ 48 പ്രാവശ്യം നദീതീരത്തേക്കും തിരിച്ചും പോകണം. എന്റെ മടിമൂലം ഞാന്‍ രണ്ടു ബക്കറ്റില്‍ എനിക്കു താങ്ങാവുന്നതിലധികം വെള്ളം ചുമന്നു വീപ്പകള്‍ നിറച്ചു. ആ യാത്രകള്‍ എന്റെ ചുമലുകള്‍ക്കും കാലുകള്‍ക്കും കരുത്തുനല്‍കി.

ക്രിക്കറ്ററാകാനാണ് ആഗ്രഹിച്ചത്. കോട്‌നിവാല്‍ഷിനെപ്പോലെ അല്ലെങ്കില്‍ ബ്രയാന്‍ ലാറയെപ്പോലെ. സ്‌കൂളില്‍ ആദ്യമൊക്കെ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ പേസ് ബോളിങ്ങിനു ഗുണം ചെയ്യുമെന്നാണു കരുതിയിരുന്നത്. 'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. എത്രനന്നായി കളിച്ചാലും നിന്നെ ഒഴിവാക്കാന്‍ പല ന്യായങ്ങള്‍ പറയാം. എന്നാല്‍ അത്‌ലറ്റിക്‌സില്‍ നിനക്കു കഴിവുണ്ടെങ്കില്‍ ആര്‍ക്കും നിന്നെ തഴയാനാകില്ല' എന്നാണ് വില്യംനിബ് സ്‌കൂളിലെ എന്റെ പരിശീലകന്‍ പറഞ്ഞുതന്നത്.
 
Other News in this category

 
 




 
Close Window