Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
കായികം
  Add your Comment comment
നെയ്മര്‍ക്കു വില 222 ദശലക്ഷം യൂറോ
reporter
ലോക ഫുട്‌ബോളിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഔദ്യോഗികമാകുന്നു. നെയ്മര്‍ക്കു വിലയിട്ടിരുന്ന 222 ദശലക്ഷം യൂറോ ഫ്രഞ്ച് ക്ലബ് പിഎസ്ജി നല്‍കിയെന്ന് ബാര്‍സിലോന ക്ലബ് സ്ഥീരികരിച്ചു.

നെയ്മറുടെ അഭിഭാഷകര്‍ നേരിട്ട് ക്ലബിലെത്തി കൈമാറ്റത്തുകയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയതായതാണ് ബാര്‍സയുടെ പത്രക്കുറിപ്പ്. അതേ സമയം കരാറിന്റെ സുതാര്യത ഉറപ്പു വരുത്താന്‍ വിവരങ്ങളെല്ലാം യുവേഫയ്ക്കു കൈമാറിയതായും ക്ലബ് പറഞ്ഞു.

നേരത്തെ പിഎസ്ജി നല്‍കിയ തുക സ്പാനിഷ് ഫുട്‌ബോള്‍ സ്പാനിഷ് ലീഗ് നടത്തിപ്പുകാരായ ലാ ലിഗ നിരസിച്ചതിനെത്തുടര്‍ന്നാണ് ബാര്‍സയുടെ സൂക്ഷ്മമായ നടപടി. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ പാലിക്കാത്ത പിഎസ്ജിയില്‍ നിന്നുള്ള തുക വാങ്ങില്ലെന്നായിരുന്നു ലാ ലിഗയുടെ നിലപാട്.

ബാര്‍സയുമായി 2021 വരെ കരാറുള്ള നെയ്മര്‍ ക്ലബ് വിടുകയാണെങ്കില്‍ വാങ്ങുന്ന ക്ലബ് ലാ ലിഗ വഴി ബാര്‍സിലോനയ്ക്ക് ബൈഔട്ട് ക്ലോസ് തുക നല്‍കണമെന്നാണ് നിയമം. 222 ദശലക്ഷം യൂറോയാണ് (ഏകദേശം 1675.75 കോടി രൂപ) നെയ്മറുടെ ബൈഔട്ട് ക്ലോസ് തുക.

സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2014ല്‍ യുവേഫയുടെ നിയന്ത്രണങ്ങളേറ്റു വാങ്ങിയ പിഎസ്ജിയില്‍ നിന്നുള്ള തുക സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ ലാ ലിഗ പ്രസിഡന്റ് ഹവിയര്‍ ടെബാസ് പറഞ്ഞിരുന്നു. എന്നാല്‍ ലാ ലിഗ നിയമവിരുദ്ധമായിട്ടാണ് പെരുമാറുന്നതെന്ന് പിഎസ്ജി ക്ലബ് അധിക!ൃതര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window