Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
മലാലയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു; മകളുടെ പുസ്തകം വായിക്കാന്‍
REPORTER

ഇസ്‌ലാമാബാദ്: നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മലാലയുടെ പുതിയ ചിത്രകഥാ പുസ്തകമായ 'മലാലാസ് മാജിക് പെന്‍സില്‍' വായിക്കുന്നതിനുവേണ്ടിയാണിത്.അമ്മയുടെ ചിത്രം മലാല തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 'വളരെ സന്തോഷമുണ്ട്. ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരി' അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി മലാല ട്വീറ്റ് ചെയ്തു.താലിബാന്‍ ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയും സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് 'മലാലാസ് മാജിക് പെന്‍സില്‍.

' എല്ലാവരെയും സന്തോഷിപ്പിക്കാന്‍ സാധിക്കുന്ന, നഗരത്തിലെ മാലിന്യകൂമ്പാരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതല്‍ സമയം ഉറങ്ങാന്‍ സഹായിക്കുന്ന ഒരു മാജിക് പെന്‍സിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ് മലാലാസ് മാജിക് പെന്‍സില്‍ പറയുന്നത്. എന്നാല്‍ വലുതായി വരും തോറും തന്റെ ആഗ്രഹം വെറും ബാലചാപല്യം മാത്രമാണെന്നും, ഇതിനേക്കാള്‍ പ്രധാനമായ കുറെ കാര്യങ്ങള്‍ വേറെയുണ്ടെന്നും അവള്‍ മനസിലാക്കുന്നു. വലിയൊരു മാറ്റം വേണ്ടുന്ന ഒരു ലോകം അവള്‍ മുന്നില്‍ കാണുന്നു. ഇതാണ് പുസ്തകത്തിന്റഎ ഉള്ളടക്കം.

പതിനേഴാമത്തെ വയസ്സിലാണ് മലാലക്ക് നോബല്‍ സമ്മാനം ലഭിച്ചത്. ഈ ഒക്ടോബറില്‍ 'മലാലാസ് മാജിക് പെന്‍സില്‍' പുറത്തിറങ്ങും. മലാലയുടെ ആദ്യ പുസ്തകമായ 'ഞാന്‍ മലാല' ഏറെ ശ്രദ്ധനേടിയിരുന്നു.

 
Other News in this category

 
 




 
Close Window