Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
ഡയാനയുടെ വിവാഹബന്ധം തകരാനുള്ള കാരണം അവര്‍ തന്നെ പറയുന്നു, കേള്‍ക്കണോ
REPORTER

ലണ്ടന്‍ : ചാള്‍സ് രാജകുമാരനുമായുള്ള വിവാഹം തകര്‍ന്നതിലുള്ള സങ്കടങ്ങളും ഇരുവരുടെയും ചില സ്വകാര്യനിമിഷങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉള്‍പ്പെടുന്ന ഡയാന രാജകുമാരിയുടെ സംഭാഷണം ബ്രിട്ടിഷ് ചാനല്‍ ഇതാദ്യമായി സംപ്രേഷണം ചെയ്യുന്നു. ഡയാനയുടെ അപകട മരണത്തിന്റെ 20–ാം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന ഡോക്യുമെന്ററിയില്‍ ഉള്‍പ്പെട്ട ചില ഭാഗങ്ങളാണു ചാനല്‍ 4 നേരത്തേ സംപ്രേഷണം ചെയ്യുക. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന 1992–93 കാലത്തു പ്രഭാഷണ പരിശീലകനായ പീറ്റര്‍ സെറ്റ്‌ലന്‍ റെക്കോര്‍ഡ് ചെയ്തതാണീ സംഭാഷണം. പിന്നീടു നിയമനടപടികളിലൂടെയാണു ടേപ്പുകളുടെ അവകാശം സെറ്റ്‌ലനു ലഭിക്കുന്നത്.

കാമില്ല പാര്‍ക്കറോടുള്ള ചാള്‍സിന്റെ താല്‍പര്യമാണു വിവാഹബന്ധം തകര്‍ത്തതെന്നു ഡയാന പറയുന്നു. അദ്ദേഹത്തിനു തന്നില്‍ തീരെ താല്‍പര്യമില്ലെന്നും ഒരു പക്ഷേ അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരിക്കുമെന്നും ഡയാന പരിതപിക്കുന്നു. വിവാഹബന്ധം സുഗമമായില്ലെങ്കില്‍ രഹസ്യബന്ധം തുടരാനുള്ള അനുമതി ചാള്‍സിനു പിതാവ് ഫിലിപ്പ് രാജകുമാരന്‍ നല്‍കിയിരുന്നതായും ഡയാന ആരോപിക്കുന്നുണ്ട്. 

 
Other News in this category

 
 




 
Close Window