Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
പര്‍ദയിട്ട സ്ത്രീക്കെതിരേ ലണ്ടനില്‍ വംശീയാധിക്ഷേപം
REPORTER

ലണ്ടന്‍: പര്‍ദ ധരിച്ച സ്ത്രീക്കെതിരേ ലണ്ടനിലെ ഷോപ്പിങ് മാളില്‍ മറ്റൊരു സ്ത്രീയുടെ വംശീയാധിക്ഷേപം. പര്‍ദ ധരിക്കുന്നത് അരോചകമാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം. പര്‍ദ ധരിച്ച സ്ത്രീക്കൊപ്പം അവരുടെ ഭര്‍ത്താവുമുണ്ടായിരുന്നു. പ്രശ്‌നമുണ്ടാക്കിയ സ്ത്രീയോട് ഇവരും കയര്‍ത്തു സംസാരിക്കുകയായിരുന്നു. പര്‍ദ ധരിക്കുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു അവരുടെ പ്രതികരണം.

പര്‍ദ ധരിച്ച് ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയപ്പോഴായിരുന്നു സംഭവം. നിഖാബ് ധരിക്കുന്നത് അരോചകമാണെന്ന് ആക്ഷേപിച്ചാണ് യുവതിക്കെതിരെ മറ്റൊരു സ്ത്രീ വംശീയാതിക്രമം നടത്തിയത്.

ലണ്ടനില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി ബില്ലടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നുവനിത തലമറച്ചിരുന്നു നിഖാബ് അരോചകമാണെന്ന് പറഞ്ഞ് സ്ത്രീ രംഗത്തെത്തിയത്. ഇവരുടെ പ്രസ്താവനക്കെതിരെ നിഖാബ് ധരിച്ച സ്ത്രീയോ ഭര്‍ത്താവോ ആദ്യം പ്രതികരിച്ചു. 

എന്നാല്‍ പിന്നീട് ഇവരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമാണ് നിങ്ങള്‍ക്ക് അരോചകമാവുന്നതെന്ന് ഭര്‍ത്താവ് പ്രതികരിച്ചു. എന്നാല്‍ ഇതിന് മറുപടിയായി നിഖാബ് ധരിക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കണമായിരുന്നുവെന്ന് വനിത പറഞ്ഞു. ഇതോടെ നിഖാബ് ധരിച്ചെത്തിയ സ്ത്രീയും ഇത് ധരിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ലണ്ടന്‍ മെട്രോപൊളിറ്റിന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


 
Other News in this category

 
 




 
Close Window