Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം കേരളത്തില്‍: പിണറായി
Reporter

 പത്തനംതിട്ട: ഇന്ത്യയില്‍ ഏറ്റവും മികച്ച ക്രമസമാധാന പാലനമുള്ള സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍. ഇവിടെ എല്ലാം കുഴപ്പമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം അടൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്രമസമാധാന നിലയില്‍ അസഹിഷ്ണുതപൂണ്ട വര്‍ഗീയ ശക്തികള്‍ അക്രമത്തിലേക്ക് നീങ്ങുന്നു. സംസ്ഥാന ഭരണത്തെതന്നെ ഭയപ്പെടുത്താനാകുമോയെന്ന് രണ്ടാമത് ഒരുകൂട്ടര്‍ നോക്കുന്നു. നാടിന്റെ നന്മയല്ല അവരുടെ ലക്ഷ്യം. മുതലെടുപ്പ് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ നാടിനെ കലുഷിതമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആരെയും സദാചാരം പഠിപ്പിക്കാന്‍ പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെ അക്രമം നടത്തുന്ന ആരും അഴിക്കുള്ളിലാകും. മൂന്നാം മുറ അനുവദിക്കില്ല. അഴിമതിക്കാര്‍, മൂന്നാംമുറക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. എല്ലാ ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വരും. പൊലീസ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന നില ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തിയിരുന്നു. അക്രമങ്ങളുടെ പേരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തിന് നോട്ടീസയച്ചിരുന്നു. അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാനത്ത് സന്ദര്‍ശനം നടത്താനിരിക്കെയാണ് ക്രമസമാധാന നില സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശം.

 
Other News in this category

 
 




 
Close Window