Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പിരിവ് നല്‍കാത്തതിന് വ്യാപാരിയെ കൊല്ലുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി, ആരോപണ വിധേയനായ മനോജിനെ സസ്‌പെന്‍ഡ് ചെയ്തു
REPORTER

കൊല്ലം: പിരിവ് നല്‍കാത്തതിനു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്നു പരാതി. കൊല്ലം ചവറയിലെ വ്യാപാരിയാണ് പരാതിക്കാരന്‍. 5000 രൂപയാണ് ബിജെപി നേതാവ് വ്യാപാരിയോട് പിരിവ് ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും 3000 രൂപ നല്‍കാമെന്നും വ്യാപാരി അറിയിച്ചു. ഇതില്‍ കുപിതനായ ബിജെപി നേതാവ് വ്യാപാരിക്കെതിരേ ഭീഷണി മുഴക്കുകയായിരുന്നു. മുഴുവന്‍ പണം നല്‍കില്ലെന്നു പറഞ്ഞ തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയിലുണ്ട്.

ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 28നായിരുന്നു സംഭവം. ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു.

അന്ന് വൈകിട്ട് സുഭാഷ മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

അതേസമയം, ആരോപണം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതോടെ കുറ്റാരോപിതനായ മനോജിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. 

 
Other News in this category

 
 




 
Close Window