Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
എഡിന്‍ബര്‍ഗ് മിലിട്ടറി ടാറ്റൂവില്‍ ഇത്തവണ ഇന്ത്യന്‍ നാവികസേന ബാന്‍ഡും
REPORTER

ലണ്ടന്‍: പ്രശസ്തമായ റോയല്‍ എഡിന്‍ബര്‍ഗ് മിലിട്ടറി ടാറ്റൂ ആഘോഷപരിപാടിയില്‍ ഇന്ത്യന്‍ നാവികസേന വാദ്യസംഘവും പങ്കെടുക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയായിരിക്കും ഇന്ത്യന്‍ സംഘം കാഴ്ചവെക്കുക.

ബ്രിട്ടീഷ്‌സൈന്യം, കോമണ്‍വെല്‍ത്ത്, അന്താരാഷ്ട്ര സൈനിക വാദ്യസംഘങ്ങള്‍, കലാസംഘങ്ങള്‍ എന്നിവയുടെ പ്രത്യേക വാര്‍ഷികാഘോഷ പരിപാടിയാണ്‌റോയല്‍ എഡിന്‍ബര്‍ഗ്മിലിട്ടറി ടാറ്റൂ. സ്‌കോട്‌ലന്‍ഡ്തലസ്ഥാനമായ എഡിന്‍ബര്‍ഗിലെ കൊട്ടാരത്തിലാണ്എല്ലാ വര്‍ഷവും പരിപാടി നടക്കാറ്. 1950ലാണ്‌റോയല്‍ എഡിന്‍ബര്‍ഗ്മിലിട്ടറി ടാറ്റൂ ആദ്യമായി അവതരിപ്പിച്ചത്. പരിപാടിയുടെ മുഖ്യ ആസൂത്രകനും നേവി ഡയറക്ടര്‍ ഓഫ്മ്യൂസിക്കുമായ വിജയ്ചാള്‍സ്ഡിക്രൂസിനുകീഴിലാണ്66 അംഗ ഇന്ത്യന്‍ സംഘം പരിപാടി സംഘടിപ്പിക്കുന്നത്. 

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷികവും ഇന്ത്യയു.കെ ഇയര്‍ ഓഫ്കള്‍ചറുമായി ആഘോഷിക്കുന്ന ഈ വര്‍ഷം പരിപാടിയില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള 1200 കലാകാരന്മാര്‍ പങ്കെടുക്കും. ആഗസ്റ്റ്26 വരെ ഒരാഴ്ചക്കാലമാണ്ഈ വര്‍ഷത്തെ പരിപാടി നടക്കുക. 25 ഷോകളിലും 1200ഓളം കലാകാരന്മാര്‍ പങ്കെടുക്കും. ഓരോന്നിനും 8800ഓളം കാഴ്ചക്കാരുണ്ടാകും. ഇന്ത്യന്‍ സംഘത്തിനുപുറമെ ആസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, മാള്‍ട്ട, മോണകോ, യു.എസ്എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളും ബ്രിട്ടനില്‍നിന്നുള്ള 20 സംഘവും പരിപാടിയില്‍ ഭാഗഭാക്കാകും.

 
Other News in this category

 
 




 
Close Window