Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പുതുതായി വാങ്ങിയ ജീപ്പുമായി താമരശ്ശേരിയിലേക്കുള്ള യാത്ര കുടുംബത്തിലെ ആറു പേരുടെ ജീവനെടുത്തു
reporter
കോഴിക്കോട് താമരശേരി ചുരത്തിനു താഴെ അടിവാരത്ത് ബസ് ജീപ്പിലിടിച്ച് ആറുപേര്‍ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണ്.
കൊടുവള്ളി കരുവന്‍പൊയില്‍ വടക്കേക്കര വീട്ടില്‍ അബ്ദുറഹിമാന്‍ (അറു 63), ഭാര്യ സുബൈദ (57), അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ (8), ഷാജഹാന്റെ സഹോദരി നഫീസയുടെ മകള്‍ ഹനാ ഫാത്തിമ (11), മറ്റൊരു സഹോദരിയുടെ മകള്‍ ജസ (ഒന്ന്), ഒടുവന്‍ചാല്‍ സ്വദേശി പ്രമോദ് എന്നിവരാണ് മരിച്ചത്.
അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ പരുക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ അടിവാരത്തിനു സമീപം കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിദേശത്തായിരുന്ന ഷാജഹാന്‍ അടുത്തിടെ നാട്ടിലെത്തി പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. കോഴിക്കോടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്കു പോവുകയായിരുന്ന രാജഹംസം എന്ന സ്വകാര്യ ബസാണ് ജീപ്പില്‍ ഇടിച്ചത്. ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. കനത്ത മഴയില്‍ ബസിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃസാക്ഷികള്‍ പറയുന്നു.
 
Other News in this category

 
 




 
Close Window