Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ദിലീപിനെ രണ്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നു
reporter
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയായേക്കും. നിലവില്‍ 11ാം പ്രതിയായ ദിലീപ് അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് രണ്ടാം പ്രതിയാകുക.
ഒരു മാസത്തിനകം പുതിയ കുറ്റപത്രം സമര്‍പ്പിക്കും. പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ആണ് ഒന്നാം പ്രതി. 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഗൂഡാലോചന നടത്തിയവരും തെളിവ് നശിപ്പിച്ചവരും ഉള്‍പെടെയാണിത്.
കൂട്ടമാനഭംഗമടക്കമുള്ള വകുപ്പുകള്‍ പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരെയുള്ളത്. ഗൂഡാലോചന തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളെല്ലാം ലഭിച്ചെന്നാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്. ദിലീപിന് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചാര്‍ത്തിയാകും കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
Other News in this category

 
 




 
Close Window