Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.75 INR  1 EURO=76.46 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒന്നേ മുക്കാല്‍ ലക്ഷം മുടക്കി മകന്റെ കല്യാണം കുടാന്‍ മഅ്ദനി കേരളത്തില്‍
reporter
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ പ്രതിയെന്ന് ആരോപിക്കപ്പെട്ട് കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തില്‍. 1.8 ലക്ഷം രൂപ സ്വന്തം നിലയില്‍ സുരക്ഷാ ചുമതലകള്‍ക്ക് നല്‍കിയിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് പതിമൂന്നു ദിവസം ജയിലില്‍ നിന്നു വിട്ടത്. മഅ്ദനിക്കൊപ്പം എപ്പോഴും സുരക്ഷാ ജീവനക്കാരുണ്ടാകും. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞു നേടിയെടുത്ത ദിവസങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനായി എല്ലാ ദിവസവും പൊലീസിന് റിപ്പോര്‍ട്ട് നല്‍കണം.
മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അമ്മയെ സന്ദര്‍ശിക്കാനുമായാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്. ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാണ് അനുമതി. ബുധനാഴ്ച്ചയാണ് ഉമര്‍ മുക്താറിന്റെ വിവാഹം.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ അകമ്പടി ചെലവായി കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷത്തോളം രൂപയാണ് കണക്കാക്കിയിരുന്നത്. ഇതിനെ മഅ്ദനി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടി ഇടപെടലില്‍ സുരക്ഷാ ചെലവ് 1.18 ലക്ഷം രൂപയായി. മഅ്ദനിയുടെ അഭിഭാഷകനായ ഉസ്മാന്‍ ശനിയാഴ്ച്ച 1.18 ലക്ഷം രൂപയുടെ ഡിഡി ബെംഗളുരു സിറ്റി കമ്മീഷണര്‍ സുനില്‍ കുമാറിന് കൈമാറിയിരുന്നു. ദിവസേനയുള്ള യാത്രാ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window