Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇല്ല, രാഷ്ട്രപതി ഭരണമൊന്നും ആലോചനയിലില്ല
reporter
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍എസ്എസ് ആലോചിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബദല്‍ സംവിധനാനം വേണ്ടിവരും. തിരുവനന്തപുരത്തു ക്രമസമാധാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. വന്‍ അഴിഞ്ഞാട്ടമാണ് ഉണ്ടായത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു ചോദിച്ചത് അദ്ദേഹം കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്ക്കാണ്. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി കാര്യം തിരക്കിയതില്‍ ഒരു തെറ്റുമില്ല.

സമാധാനമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്കു സമാധാന യോഗം വിളിക്കേണ്ടി വന്നത്. ശാന്തിയും സമാധാനവും ബിജെപി ആഗ്രഹിക്കുന്നു. പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. തിരുവനന്തപുരത്തു പൊലീസിനു സാതന്ത്ര്യം ഉണ്ടായിരുന്നവെങ്കില്‍ കുഴപ്പം ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഭരണ യന്ത്രം നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം.
 
Other News in this category

 
 




 
Close Window