Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
കായികം
  Add your Comment comment
പഴയ കൂട്ടുകാര്‍ വീട്ടില്‍ ഒത്തുകൂടി: സൗഹൃദത്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചു
reporter
ഇര്‍ഫാന്‍ പത്താനും അനില്‍ കുംബ്ലെയും ഒരു വീട്ടില്‍ ഒത്തുകൂടിയതിന്റെ വാര്‍ത്തകള്‍ ഇരുവരും ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇര്‍ഫാന്റെ വഡോദരയിലെ വീട്ടിലാണ് ഇരുവരും ഒത്തുകൂടിയത്.
പ്രിയ കൂട്ടരുകാരനായി വെജിറ്റേറിയന്‍ ഭക്ഷണം ഒരുക്കിയാണ് ഇര്‍ഫാന്‍ ഒത്തുകൂടല്‍ ഗംഭീരമാക്കിയത്. കുംബ്ലെ പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്ന ആളായിരുന്നതിനാലാണ് താരത്തിനായി ഇര്‍ഫാനും കുടുംബവും പച്ചക്കറി ഭക്ഷണം ഒരുക്കിയത്. ക്രിക്കറ്റിന്റെ ഉത്സവ കാലത്ത് ആരാധകരുടെ മനസ്സില്‍ കടന്നുകയറിയ രണ്ട് താരങ്ങള്‍. ഒരാള്‍ സ്വിംഗ് കൊണ്ട് എതിരാളികളെ എറിഞ്ഞിട്ടപ്പോള്‍ മറ്റൊരാള്‍ ഗ്ലൂഗ്ലിയിലൂടെയാണ് പ്രതിയോഗികളെ ശിക്ഷിച്ചത്.
പിന്നീടും പല വേഷത്തിലും ഇവരെ നാം ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ കണ്ടു. ഇര്‍ഫാന്‍ ലക്ഷണമൊത്തൊരു ഓള്‍റൗണ്ടറായി മാറിയപ്പോള്‍ കുംബ്ലെ നായകനായും പരിശീലകനായും എല്ലാം ഇന്ത്യന്‍ ടീമില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ഇര്‍ഫാനും കുംബ്ലെയ്ക്കും തിരിച്ചടികളേല്‍ക്കുന്നതും ആരാധകര്‍ക്ക് കാണേണ്ടി വന്നു.
 
Other News in this category

 
 




 
Close Window