Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
തോക്ക് മാത്രമല്ല വാളും പി.സിക്ക് ചേരും. പൈജാമയും തലപ്പാവും വച്ച് രാജാവിനെ പോലെ പി.സി നിവര്‍ന്നു നിന്നു. ഫോട്ടോഷോപ്പ് തോറ്റു പോകുന്ന കുടവയറിലാണ് പി.സി സ്വന്തം ഐഡന്റിറ്റി വ്യക്തമാക്കുന്നത്.
reporter
കേരള നിയമസഭയുടെ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റിയുടെ പഠനയാത്രയുടെ ഭാഗമായി പിസി ജോര്‍ജ് ഉള്‍പ്പെടെ 18 പേരടങ്ങുന്ന സംഘം ഒരു യാത്രയ്ക്കിറങ്ങി. രണ്ടു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു.
എംഎല്‍എമാരും പഴ്‌സണല്‍ സ്റ്റാഫുകളും അടക്കം ഏകദേശം18 പേരായിരുന്നു നമ്മുടെ യാത്രാ സംഘത്തിലുണ്ടായിരുന്നത്. മറ്റു സംസ്ഥാനങ്ങളുടെ പ്രിവിലേജ് കമ്മിറ്റികളുമായുള്ള കൂടിക്കാഴ്ച്ച, പാര്‍ലമെന്റ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കല്‍, ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുക, ഗ്രാമവാസികളുമായി ഇടപഴകുക, അവരുടെ കൃഷിരീതികളും ജീവിതരീതികളും കണ്ടു മനസ്സിലാക്കുക എന്നിവയൊക്കെയായിരുന്നു യാത്രയുടെ മുഖ്യ ലക്ഷ്യം. രാജസ്ഥാനിലേക്കാണ് ആദ്യം പോയത്. അവിടുത്ത ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. ആളുകളുമായി സംസാരിച്ചു. പിന്നീട് അമൃത്സര്‍, വാഗാ അതിര്‍ത്തി, ചരിത്ര പ്രാധാന്യമുള്ള കാള്‍സ കൊളേജ് എന്നിവിടങ്ങളില്‍പോയി. അവിടെയൊക്കെ താമസിക്കുന്ന സാധാരണക്കാരുടെ ജീവിതം അടുത്തറിയാന്‍ ശ്രമിച്ചു. അവരുടെ ജീവിതരീതിയും ആചാരങ്ങളും സംസ്‌കാരവും കൃഷിരീതിയുമെല്ലാം കണ്ടു മനസിലാക്കുകയും ചോദിച്ചറിയുകയും ചെയ്തു.

വളരെ ഭംഗിയായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതുപോലെ അവ നിറമുള്ളതുമാണ്. ആ വസ്ത്രങ്ങള്‍ കണ്ടാല്‍ ഒന്നു ഇട്ടുനോക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്? എനിക്കും കൗതുകം തോന്നി. പഗ്രി, പൈജാമ, ദോത്തി എന്നിങ്ങനെയുള്ള കുറെ പേരുകള്‍ ഉണ്ട്. പഗ്രി തലപാവ് ആണ്. എല്ലാം കൂടി കണ്ടപ്പോള്‍ ആകെയൊരു കൗതുകം. പിന്നെ ഒന്നും നോക്കിയില്ല. നമ്മുടെ മുണ്ടിനെ വേറെ ഒരു രീതിയില്‍ ഉടുക്കുന്നതാണ് അവരുടെ ദോത്തി. അതിനാല്‍ അതുമാത്രം ഞാന്‍ മാറ്റിയില്ല. ബാക്കി മേല്‍ വസ്ത്രങ്ങളൊക്കെ ഇട്ട് വാളും വച്ച് രണ്ട് ഫോട്ടോയങ്ങ് എടുത്തു. - പി.സി പറയുന്നു.
 
Other News in this category

 
 




 
Close Window