Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
വംശീയ വിവേചനം വര്‍ധിക്കുന്നു; ശമ്പളത്തില്‍ വലിയ അന്തരം, ഇന്ത്യക്കാര്‍ക്കും തിരിച്ചടി
reporter

ലണ്ടന്‍: രാജ്യത്ത് വംശീയ വിവേചനം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ശമ്പള കാര്യത്തിലാണ് ഇത് പ്രധാനമായും നിലനില്‍ക്കുന്നത്. ഇതോടെ വംശീയമായി വ്യത്യാസമുള്ളവര്‍ക്കിടയില്‍ ജീവിത സാഹചര്യവും വ്യത്യാസമായി കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാരനെക്കാള്‍ വരുമാനത്തില്‍ 8900 പൗണ്ടിന്റെ കുറവാണ് ബംഗ്ലാദേശിക്കുള്ളത്. പാക്കിസ്ഥാനികള്‍ക്കാണെങ്കില്‍ 8700 പൗണ്ടും. ആഫ്രിക്കക്കാരനാണെങ്കില്‍ 5600 പൗണ്ടാണ് കുറവുള്ളത്. എന്നാല്‍ അടുത്തകാലത്തായി ഇതില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇവരുടെ വരുമാനത്തിലുള്ള അന്തരം കുറഞ്ഞുവരികയാണെന്നും അധികം വൈകാതെ ഈ വിവേചനം ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-16 കാലഘട്ടത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് ബംഗ്ലാദേശികളുടെ ശമ്പളത്തില്‍ ഉണ്ടായത്. പാക്കിസ്ഥാനികളുടെ വരുമാനത്തില്‍ 28 ശതമാനവും. അതേസമയം, വംശീയ വ്യത്യാസം സ്ത്രീ പുരുഷന്‍മാരിലും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു തരത്തിലുള്ള ശമ്പളമാണ് ഇവര്‍ക്ക് നല്‍കുന്നത്. 

ഇതേ സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയിലും ഉള്ളത്. ഇന്ത്യക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും നല്‍കുന്ന ശമ്പളത്തില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. വംശീയ വ്യത്യാസം ഇല്ലെന്ന് പറയുമ്പോഴും രാജ്യത്ത് ഇപ്പോഴും ഇത് നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇവര്‍ക്കിടയില്‍ ചെറിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.


 

 
Other News in this category

 
 




 
Close Window