Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
UK Special
  Add your Comment comment
ജയിലിലും ദിലീപ് കൊച്ചി രാജാവ്
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി കിടക്കാന്‍ മാത്രമാണ് ദിലീപ് സെല്ലില്‍ എത്തുന്നതെന്നും ബാക്കി സമയമെല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ മുറികളിലാണ് കഴിയുന്നതെന്നും സഹതടവുകാരനായിരുന്ന സനൂപ് വെളിപ്പെടുത്തുന്നു. ഇക്കാര്യം സഹതടവുകാര്‍ക്കിതറിയാം. പക്ഷേ മര്‍ദനം ഭയന്ന് പുറത്തുപറയില്ല ജയിലിലെ സിസിടിവി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനൂപ് പറയുന്നു. ആലുവ സ്വദേശിയായ സനൂപ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സബ് ജയിലിലെത്തിയത്. പത്തുവര്‍ഷം മുന്പ് നടന്ന മോഷണക്കേസിലെ വാറന്റില്‍ റിമാന്‍ഡിലായി.

രണ്ട് ദിവസം സബ് ജയിലില്‍ ദിലീപിന് തൊട്ടടുത്തുളള സെല്ലില്‍ ഉണ്ടായിരുന്നു. ദിലീപിന് ജയിലില്‍ യാതൊരു സൗകര്യവും നല്‍കുന്നില്ലെന്ന എഡിജിപി ശ്രീലേഖയുടെ നിലപാടിനിടെയാണ് സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

ദിലീപിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താതെ വാര്‍ത്തകള്‍ നിഷേധിക്കുന്ന സമീപനമാണ് അധികൃതര്‍ കൈക്കൊണ്ടത്. ദിലീപിന് ജയിലില്‍ ഒരുവിധ പ്രത്യേക സൗകര്യവും ചെയ്തുകൊടുത്തിട്ടില്ലെന്ന് ജയില്‍ എഡിജിപി ആര്‍ ശ്രീലേഖ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹതടവുകാരനായിരുന്നു പുറത്തിറങ്ങിയ ആളുടെ വെളിപ്പെടുത്തല്‍.

 
Other News in this category

 
 




 
Close Window