Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അരിയുടെ തവിടില്‍ നിന്നു വെള്ളിയുമായി മലയാളി
reporter

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നും വിളവെടുത്ത അരിയുടെ തവിടില്‍ സില്‍വറിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതായി മലയാളി ഗവേഷകന്‍. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസറും നാനോ ടെക്നോളജിയിലെ പ്രശസ്ത ശാസ്ത്രജ്ഞനുമായ എടപ്പാള്‍ സ്വദേശി പ്രദീപ് തലാപ്പിലും സംഘവുമാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. പശ്ചിമ ബംഗാളിലെ പുരുലിയ പ്രദേശത്ത് വളര്‍ത്തുന്ന ഗരീബ് സാല്‍ എന്ന ഇനം അരിയുടെ തവിടിലാണ് വെള്ളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇത്തരം നെല്‍ വര്‍ഗ്ഗത്തിന് ശുദ്ധജലം ആഗിരണം ചെയ്യുവാനും, മണ്ണില്‍ സ്വാഭാവികമായുമുള്ള ലോഹത്തെ വലിച്ചെടുക്കാനും കഴിവുണ്ട്. ഒരു കിലോ ധാന്യത്തില്‍ 15 മില്ലിഗ്രാം ലോഹം അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. മണ്ണില്‍ സില്‍വറിന്റെ അംശം .15 മില്ലിഗ്രാമേ ഉള്ളുവെങ്കിലും ഗരീബ് സാലിനു അതില്‍ കൂടുതല്‍ അളവില്‍ സില്‍വറിനെ ആഗിരണം ചെയ്യാന്‍ കഴിയും. കൃഷിയിലൂടെ ലോഹ വാണിജ്യ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു .

നിരവധി ഗവേഷണങ്ങള്‍ക്കൊടുവില്‍ ആണ് പ്രധാനമായ ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്നുവര്‍ഷമായി പ്രദീപും സംഘവും ഇതിന്റെ ഗവേഷണത്തിലായിരുന്നു.

 
Other News in this category

 
 




 
Close Window