Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി : പാന്‍ കാര്‍ഡ് ഡി ആക്ടിവേറ്റ് ആണോ എന്നറിയാന്‍ അവസരം
reporter
രാജ്യവ്യാപകമായി 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി. ഒട്ടേറെ വ്യാജ പാന്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നടപടി. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാന്‍ കാര്‍ഡുകളുടെ എണ്ണമാണിത്. നിയമമനുസരിച്ച് ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് ഉണ്ടാകാന്‍ പാടില്ല. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ െചയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു.
സ്വന്തം പാന്‍ കാര്‍ഡ് അസാധുവായോ എന്നറിയാന്‍ നിങ്ങള്‍ ചെയ്യേണ്ടത്:

ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിക്കുക. തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന 'വണ്‍ ടൈം പാസ്‌വേഡ്' സൈറ്റില്‍ ചേര്‍ക്കുക. പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം 'ആക്ടീവ്' എന്ന സന്ദേശം തെളിയും. നിങ്ങള്‍ നല്‍കിയ അതേ വിശദാംശങ്ങളുള്ള ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉള്ളപക്ഷം കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടിവരും.
 
Other News in this category

 
 




 
Close Window