Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്; പള്‍സര്‍ സുനി പറഞ്ഞതു കേട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
reporter
"ചെയ്യാത്ത കുറ്റത്തിനാണ് ദിലീപ് ജയിലില്‍ കിടക്കുന്നത്. ഞാന്‍ 100 ശതമാനവും അങ്ങനെയാണ് വിശ്വസിക്കുന്നത്. അയാള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. ചെയ്യുകയുമില്ല. ഞാന്‍ നിര്‍മിച്ച ചിത്രത്തിലൂടെയാണ് ദിലീപ് സിനിമയിലെത്തുന്നത്. അന്ന് 1000 രൂപയായിരുന്നു പ്രതിഫലം. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ദിലീപ് പിന്നീടാണ് അഭിനേതാവായതും ഈ നിലയിലെത്തിയതും. അന്നുമുതല്‍ ഇന്നോളം എന്തു വിശേഷപ്പെട്ട കാര്യമുണ്ടെങ്കിലും എന്നോട് പങ്കുവയ്ക്കുന്നയാളാണ് അദ്ദേഹം. ഞാനുമായി അത്രയ്ക്ക് അടുപ്പമുണ്ട്. ദിലീപ് തനിക്ക് അനിയനെ പോലെയാണ്" - നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് നിര്‍മാതാവ് സുരേഷ്‌കുമാര്‍ തുറന്നു പറഞ്ഞു.
പള്‍സര്‍ സുനി പറയുന്നത് അതേപടി വിശ്വസിച്ച് ദിലീപിനെ പിടിച്ച് ജയിലില്‍ ഇടുകയാണോ വേണ്ടത്? തെളിവിനായി പൊലീസ് ഇപ്പോള്‍ അലഞ്ഞു നടക്കുകയല്ലേ? അയാളുടെ വാക്കു കേട്ടല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തത്? ഈ സംഭവത്തില്‍ ദിലീപ് തെറ്റുകാരനല്ലെന്നു തനിക്കു പൂര്‍ണവിശ്വാസമുണ്ടെന്നും സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window