Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ക്രമസമാധാനനില ഭദ്രം: അക്രമങ്ങള്‍ തടയും: പിണറായി
REPORTER

ന്യൂഡല്‍ഹി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ കലാപങ്ങളോ, ദളിത് വിഭാഗത്തിനു നേരെയുള്ള പീഡനങ്ങളോ കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവയാണ്. എന്നാല്‍, കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 

ആര്‍എസ്എസ് അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാ•ാരാണ്. കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ആക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എല്ലാം പാര്‍ട്ടികളും ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമ സ്വഭാവമുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാനും നടപടി സ്വീകരിക്കാനും പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ശത്രുരാജ്യത്തോട് പെരുമാറുന്നതു പോലെയാണ് സിപിഎമ്മിന്റെ പെരുമാറ്റമെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സിപിഎമ്മിനെതിരേ പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. രാജ്യത്ത് മതനിരപേക്ഷത നിലനിര്‍ത്തുന്നതിനും ബിജെപിയുടെ വളര്‍ച്ച തടയാനും വിശാല പ്രതിപക്ഷം അത്യന്താപേക്ഷിതമാണ്. 

കേരളത്തില്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന സമ്പൂര്‍ണ മദ്യ നിരോധനം പ്രായോഗീകമല്ല. അതുകൊണ്ട് മദ്യവര്‍ജനമാണ് എല്‍ഡിഎഫ് നയം.മദ്യം നിരോധിച്ചാല്‍ വ്യാജമദ്യം, ഹാനികരമായ മറ്റ് ലഹരി പദാര്‍ഥങ്ങളുടെ എന്നിവയുടെ ഒഴുക്കിനു വഴിവയ്ക്കും. എന്നാല്‍, ബീഹാറില്‍ മദ്യനിരോധനത്തെ കുറിച്ചു പറഞ്ഞതിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

 
Other News in this category

 
 




 
Close Window