Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പശുവിനെ സംരക്ഷിക്കാന്‍ ഗോരക്ഷകര്‍, മനുഷ്യരെ സംരക്ഷിക്കാന്‍ ആരാണാവോ
reporter

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന് സര്‍ക്കാര്‍ നേരിട്ട് ഗോരക്ഷകരെ നിയമിക്കാന്‍ ഒരുങ്ങുന്നു. ഹരിയാന സര്‍ക്കാരും ഉത്തരാഖണ്ഡ് സര്‍ക്കാരുമാണ് അംഗീകൃത ഗോരക്ഷകരെ നിയമിക്കാന്‍ ഒരുങ്ങുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്ന ഗോസംരക്ഷകരെ നിയന്ത്രിക്കുകയാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥയായിരിക്കുന്ന അവസരത്തിലാണ് നടപടി. ഒമ്പത് ജില്ലകളില്‍ നിന്നായി 275 പേരാണ് ഔദ്യോഗിക ഗോരക്ഷകരാകാന്‍ സന്നദ്ധത അറിയിച്ചത്. ഇതില്‍ 80 പേരെ നിയമിക്കാനാണ് പദ്ധതി.

ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അത് ആധാറുമായി ലിങ്ക് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തങ്ങളുടെ പരിധിയിലുള്ള നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുകയെന്നതു മാത്രമായിരിക്കും ഗോരക്ഷകരുടെ ചുമതല. നിയമം കയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window