Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തൊട്ടപ്പുറത്തൊരു പള്ളി നിര്‍മിക്കാന്‍ അനുമതി കിട്ടിയാല്‍ മതിയെന്ന് ഷിയ വിഭാഗം
reporter
അയോധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് ഷിയ വഖഫ് ബോര്‍ഡ് വ്യത്യസ്തമായൊരു നിലപാട് മുന്നോട്ടു വച്ചു. രാമക്ഷേത്രത്തില്‍ നിന്ന് കുറച്ചകലെയായി മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പള്ളി നിര്‍മ്മിച്ചാല്‍ മതിയെന്നാണ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ പുതിയ നിലപാട്. ഇക്കാര്യം സുപ്രീം കോടതിയെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഷിയ വഖഫ് ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിച്ചു.
സുന്നി വിഭാഗത്തിന് ബാബ്‌റി മസ്ജിദില്‍ യാതൊരു അവകാശമില്ലെന്നും ഉടമ്പടി സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടത് തങ്ങളോട് മാത്രമാണെന്നും ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. സുന്നി ബോര്‍ഡിന് നല്‍കിയിരിക്കുന്ന ഭൂമി തങ്ങളുടേതാണെന്നും ഷിയ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ബാബറിന്റെ കാലത്ത് ഷിയ വിഭാഗമാണ് ബാബ്‌റി മസ്ജിദ് നിര്‍മ്മിച്ചത്.
 
Other News in this category

 
 




 
Close Window