Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേസിലെ മാഡം കെട്ടുകഥയല്ല: ജയിലിലെ വിഐപി സത്യം പറഞ്ഞില്ലെങ്കില്‍ എല്ലാം തുറന്നു പറയുമെന്ന് സുനി
reporter
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ഇതറിയാനായി 16ാം തിയതി വരെ കാത്തിരിക്കണം. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
നടിയെ ഉപദ്രവിച്ച കേസില്‍ ഇനി സിനിമാമേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് സുനി ഇന്നലെ പറഞ്ഞിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ഇന്നലെയും ഇന്നും സുനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് ഇന്നലെയും പൊലീസ് വിലക്കിയിരുന്നു.
 
Other News in this category

 
 




 
Close Window