Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രണ്ടായി പ്രത്യക്ഷപ്പെടാന്‍ 500 രൂപയുടെ നോട്ട് 'കുമ്പിടി'യാണോ?
reporter
നോട്ട് നിരോധനത്തിനു ശേഷം രണ്ട് തരത്തിലുള്ള അഞ്ഞൂറ് രൂപാ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കില്‍ അച്ചടിക്കുന്നതെന്ന ആരോപണത്തെ ചൊല്ലി രാജ്യസഭയില്‍ ബഹളം. കോണ്‍ഗ്രസ് എംപി കപില്‍ സിബലാണ് രണ്ട് തരത്തിലുള്ള നോട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി രംഗത്തെത്തിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണിതെന്ന് ഇതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു. രണ്ട് വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലും ഉള്ള നോട്ടുകളാണ് റിസര്‍വ്വ് ബാങ്ക് നോട്ട് നിരോധനത്തിനു ശേഷം അച്ചടിച്ചിറക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്തിനാണ് സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന്. ആര്‍ബിഐ രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നത്. രണ്ട് വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലുമുള്ളവ. ഇതെങ്ങനെ സാധ്യമാകുന്നു
കപില്‍ സിബല്‍ രാജ്യസഭയില്‍ ചോദിച്ചത്.
പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വേണ്ടി രണ്ട് തരത്തിലുള്ള നോട്ടുകളാണ് അച്ചടിക്കുന്നതെന്നും ഇക്കാര്യം കൊണ്ടു തന്നെയാണ് ബിജെപിയുടെ കൈവശം ഇത്രയധികം പണം കുമിഞ്ഞു കൂടുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമയം പാഴാക്കുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേരേക് ഒ ബ്രിയന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. യുണെറ്റഡ് ജനതാദള്‍ നേതാവ് ശരത് യാദവും സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളും കോണ്‍ഗ്രസിനെ പിന്തുണച്ച് സഭയില്‍ രംഗത്തെത്തി.
 
Other News in this category

 
 




 
Close Window