Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പട്ടേല്‍ ബിജെപിയെ തോല്‍പ്പിച്ചു, ജയിച്ചത് കോണ്‍ഗ്രസ്
REPORTER

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് വിജയം. തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വാര്‍ത്ത സ്ഥിരീകരിച്ചു. എങ്ങനെയും പട്ടേലിനെ പരാജയപ്പെടുത്തുക എന്നുറപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ ബിജെപിയുടെ മുഖത്തേറ്റ അടിയായി മാറി പട്ടേലിന്റെ വിജയം. ഉറക്കം മാറ്റിവച്ച് കാത്തിരുന്ന രാജ്യത്തെ ജനങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ വിജയവുമായി മാറി പട്ടേലിന്റെ വിജയം. എല്ലാ ഘട്ടത്തിലും സ്വാധീനം ഉണ്ടായിരുന്നുവെഹങ്കിലും അതനെയെല്ലാം കവച്ചുവച്ച് അഹമ്മദ് പട്ടേലിനൊപ്പം ഉറച്ചുനിന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഈ അവസരത്തില്‍ അഭിമാനിക്കാം.

കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുമ്പോഴേ എത്ര വോട്ടാണ് പട്ടേലിന് ലഭിച്ചതെന്ന് അറിയാനാകൂ. എങ്കിലും വേണ്ട കൃത്യമായ വോട്ടിന് കഷ്ടിച്ചാണ് അദ്ദേഹം കടന്നുകൂടിയതെങ്കിലും കോണ്‍ഗ്രസിന് ഇതൊരു വന്‍മുന്നേറ്റമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ബിജെപിയുടെ എംഎല്‍എ നളിന്‍ കൊട്ടാടിയ താന്‍ അഹമ്മദ് പട്ടേലിനാണ് വോട്ടുചെയ്തതെന്ന് തുറന്നുപറഞ്ഞിരിക്കുകയും ചെയ്ത സ്ഥിതിക്ക് കോണ്‍ഗ്രസ് വിജയാഹ്ലാദം ആരംഭിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ രണ്ട് വിമത എംഎല്‍എമാരുടെ വോട്ടിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നതിനേത്തുടര്‍ന്ന് ഇരുവരുടേയും വോട്ടുകള്‍ റദ്ദാക്കിയിരുന്നു. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഘോയല്‍ എന്നിവരുടെ വോട്ടിനെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നത്. കൂറുമാറിയ ഇരുവരുടേയും വോട്ട് അസാധുവാക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. അതിനാല്‍ ഇവരുടെ വോട്ടുകള്‍ റദ്ദാക്കി എത്രയും വേഗം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ പലതവണ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നുവെങ്കിലും അധികം താമസിപ്പിക്കാതെതന്നെ ഫലം പ്രഖ്യാപിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window