Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
 
 
UK Special
  Add your Comment comment
ഫോണിലൂടെ പാര്‍ക്കിങ് ഫീസ് ഈടാക്കല്‍, ഡ്രൈവര്‍മാര്‍ ഈ ഗ്രൗണ്ടുകളെ ഉപേക്ഷിക്കുന്നു
reporter

ലണ്ടന്‍: ഫോണിലൂടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന പാര്‍ക്കിങ് ഏരിയകളെ ഡ്രൈവര്‍മാര്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. നേരിട്ട് പണം അടയ്ക്കുന്ന സംവിധാനത്തോടാണ് പലര്‍ക്കും ആഭിമുഖ്യം. അതേസമയം, ഫോണ്‍ വഴിയുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളെയാണ് കൗണ്‍സില്‍ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ യോഗ്യമല്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. പലപ്പോഴും ഫോണ്‍ വഴിയുള്ള പാര്‍ക്കിങ് കാലതാമസം ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പണം വഴിയുള്ളവ വേഗത്തിലും കാര്യക്ഷമവുമാണെന്നാണ് ഇവരുടെ നിലപാട്. ഫോണ്‍ സംവിധാനം ഒഴിവാക്കണമെന്നാണ് പലരുടെയും അഭിപ്രായം. എല്ലാവരുടെയും കൈവശം സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും പ്രശ്‌നത്തിന് കാരണമാകുന്നു. അതേസമയം, ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ 76 ശതമാനം കൗണ്‍സിലുകളും പാര്‍ക്കിങ് സംവിധാനം മാറ്റാന്‍ ആരംഭിച്ചു. പുതിയ ഒരു പൗണ്ട് നാണയം ഉപയോഗിച്ചുള്ള മെഷീനുകള്‍ ഉള്ള പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സമീപ ഭാവിയില്‍ മുഴുവന്‍ മെഷീനുകളും ഫോണുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍.

 
Other News in this category

 
 




 
Close Window