Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉഴവൂര്‍ വിജയന്റെ മരണത്തിന് വഴിവെച്ചത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ കടുത്ത മാനസിക പീഡനം; ശബ്ദരേഖ പുറത്ത്
Reporter

 കോട്ടയം: പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ മാനസിക പീഡനമാണ് ഉഴവൂര്‍ വിജയന്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ശരിവെയ്ക്കുന്ന ശബ്ദരേഖ പുറത്ത്. ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് മറ്റൊരംഗത്തോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ചില വിഷയങ്ങള തുടര്‍ന്നുണ്ടായ മനോവിഷമാണ് ഉഴവൂരിനെ രോഗ ശയ്യയിലാക്കിയതെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്.ഉഴവൂരിന്റെ മരണത്തിന് തൊട്ടുമുന്‍പാണ് എന്‍സിപിയിലെ മറ്റൊരു നേതാവിനെ ഫോണില്‍ വിളിച്ച് സുള്‍ഫിക്കര്‍ ഉഴവൂരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. തൊട്ടു പിന്നാലെ ഉഴവൂര്‍ വിജയനെയും സുള്‍ഫിക്കര്‍ നേരിട്ട് വിളിച്ചുവെന്നും ഈ സംഭാഷണങ്ങള്‍ക്ക് ഒടുവില്‍ ഉഴവൂര്‍ അസ്വസ്ഥനായിരുന്നുവെന്നും ഉഴവൂരിന്റെ സന്തതസഹചാരിയായ എന്‍സിപി നേതാവ് വെളിപ്പെടുത്തുന്നു.

പാര്‍ട്ടിയിലെ തര്‍ക്കങ്ങളുടെയും അധികാരവടംവലികളുടെയും പിന്നാലെ എന്‍സിപിയിലുണ്ടായ കടുത്ത ഭിന്നതകളാണ് ഉഴവൂര്‍ വിജയനെ രോഗശയ്യയിലാക്കിയതെന്ന ആരോപണം ശക്തമായതിനിടെയാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയനെയും കുടുംബാഗങ്ങളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ശബ്ദരേഖയിലുള്ളത്.

എന്‍സിപി സംസ്ഥാന നേതൃ സ്ഥാനത്ത് നിന്നും ഉഴവൂര്‍ വിജയനെ മാറ്റുന്നതടക്കമുള്ള കാര്യങ്ങളും സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഉഴവൂരിനെ ഇല്ലാതാക്കുന്നതിന് എത്ര കോടികള്‍ വേണമെങ്കിലും മുടക്കുമെന്ന ഭീഷണിയും ശബ്ദരേഖയിലുണ്ട്.

ഈ രീതിയിലുള്ള ചില സംഭാഷണങ്ങള്‍ കേള്‍ക്കാനിടയായതാണ് ഉഴവൂര്‍ വിജയന്റെ ആരോഗ്യാവസ്ഥ മോശമാക്കിയതെന്നും, മരണത്തിന് കാരണമായതെന്നും ഉഴവൂരിനോട് അടുത്ത ചില പാര്‍ട്ടി നേതാക്കള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഇക്കാര്യങ്ങളോട് പ്രതികരിക്കാന്‍ ഉഴവൂരിന്റെ കുടുംബാഗങ്ങളോ എന്‍സിപി നേതൃത്വമോ തയ്യാറായിട്ടില്ല.

 
Other News in this category

 
 




 
Close Window