Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഹിന്ദു ദൈവങ്ങള്‍ക്ക് എതിരേ നടത്തിയ പണ്ടത്തെ പ്രസംഗം ഇപ്പോള്‍ പ്രചരിപ്പിച്ചതു കണ്ട് ഹൃദയ വേദന ഉണ്ടായെന്ന് മദനി
reporter
കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്നു ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നു പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി. മകന്റെ വിവാഹച്ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യം മുഴുവന്‍ വര്‍ഗീയത പടരുമ്പോഴും കേരളം ഒരു പച്ചത്തുരുത്തായി അവശേഷിച്ചിരുന്നു. അതു നശിപ്പിക്കാനാണു ശ്രമം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെയും ആരാധനാലായങ്ങള്‍ക്കെതിരെയും ഞാന്‍ പണ്ടു പ്രസംഗിച്ചുവെന്ന പേരില്‍ ചില ദൃശ്യങ്ങള്‍ ഇത്തവണ കേരളത്തിലെത്തിയപ്പോള്‍ ഒരു ചാനല്‍ പ്രദര്‍ശിപ്പിച്ചു. ഇതു വളരെയധികം ഹൃദയവേദനയുണ്ടാക്കി. മഅദനി പറഞ്ഞു.

അതേസമയം, അബ്ദുള്‍ നാസര്‍ മദനിക്കു തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ സൗകര്യമൊരുക്കിയ സംസ്ഥാന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ഗുരുതരമായ ഈ കുറ്റം ഇടതുസര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണു നടന്നത്. തലശ്ശേരി പാരീസ് കമ്യൂണിറ്റി ഹാളില്‍ നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാര്‍ത്താ സമ്മേളനം നടന്നത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇടതു സര്‍ക്കാരിന്റെ ദേശവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
 
Other News in this category

 
 




 
Close Window