Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്‍ ഒരു ദിവസം കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയില്ല
reporter
പൊലീസ് ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിനു ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി സമയം നല്‍കിയില്ല. ഒരു ദിവസം മുഴുവന്‍ കാത്തിരുന്നതിന് ശേഷം വിനായകന്റെ കുടുംബം നിരാശരയി നാട്ടിലേക്കു മടങ്ങി. മകന്റെ മരണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് അദ്ദേഹത്തെ കാണാന്‍ പോയതെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. തിരക്കുകള്‍ കാരണമാണ് കുടുംബത്തെ മുഖ്യമന്ത്രി കാണാതെ പോയതെന്ന വിശദീകരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തണം എന്ന് അറിയിച്ചത് അനുസരിച്ച് കൃത്യസമയത്ത് എത്തി സെക്രട്ടറിയെ കണ്ടു. ഏറെ നേരം കാത്തിരുന്നിട്ടും കാണാന്‍ സാധിച്ചില്ല. തൊട്ടു പിറകെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പോയെന്നും വൈകീട്ട് കാണാമെന്നും ഉദ്യോഗസ്ഥര്‍ അറിച്ചു. ഇവര്‍ പറഞ്ഞത് അനുസരിച്ച് മൂന്ന് മണിക്ക് സെക്രട്ടേറിയേറ്റില്‍ എത്തി. സെക്രട്ടറിയെ വീണ്ടും കണ്ട് മുഖ്യമന്ത്രിയെ കാണാന്‍ പറ്റുമെന്ന് ഉറപ്പ് വരുത്തി. അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ഓഫീസില്‍ വീണ്ടും എത്തിയത്. തൊട്ടു പിന്നാലെ വസതിയിലേക്ക് മടങ്ങുകയും ചെയ്തു. കാത്തിരുന്നിട്ടും ഫലമില്ലെന്ന് മനസിലാക്കി സുരക്ഷാ ഉദ്യോഗസ്ഥരോട് വിവരം ആരാഞ്ഞപ്പോളാണ് മുഖ്യമന്ത്രി വസതിയിലേക്ക് പോയതായി അറിഞ്ഞത്.
 
Other News in this category

 
 




 
Close Window