Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.52 INR  1 EURO=76.94 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വീട്ടു മുറ്റത്തു നിന്നു കാണാതായ നാലു വയസ്സുകാരിയുടെ മൃതദേഹം 2 കി.മീ. അകലെയുള്ള തോട്ടില്‍ കണ്ടെത്തി
reporter

പാണത്തൂരില്‍ വീട്ടുമുറ്റത്തുനിന്ന് കാണാതായ സന ഫാത്തിമ (നാല്) യുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ദ്രുതകര്‍മസേനയും നടത്തിയ തിരച്ചിലില്‍ വീട്ടില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയ സ്ഥലത്തുനിന്നു തന്നെ ഉച്ചയോടെയാണ് മൃതദേഹം ലഭിച്ചത്. പവിത്രക്കയം എന്നു പറയുന്ന ആഴമേറിയ മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെളിയില്‍ അകപ്പെട്ടതുകൊണ്ടാകും കണ്ടെത്താന്‍ ഇത്രയും വൈകിയത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അഴുകിതുടങ്ങിയ നിലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തെ ഓവുചാലിലെ ഒഴുക്കില്‍പെട്ടാണ് സന ഫാത്തിമയെ കാണാതായത്. പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം - ഹസീന ദമ്പതികളുടെ മകളാണ്. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാര്‍ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു. സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയില്‍ വീണതാകാമെന്ന സംശയത്തെ തുടര്‍ന്നു പൊലീസും നാട്ടുകാരും അഗ്‌നിശമനസേനയും കഴിഞ്ഞ അഞ്ചു ദിവസമായി പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാല്‍ വെള്ളത്തില്‍ വീണതാകാമെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു സംശയിക്കുന്ന ഓവുചാലില്‍ ചൊവ്വാഴ്ച തിരുവനന്തപുരം ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. തിരച്ചിലുകളെല്ലാം വിഫലമായതിനെത്തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. അതേസമയം, സനയെ നാടോടികള്‍ തട്ടിക്കൊണ്ടു പോയതാണെന്ന സംശയവും ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window