Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ബിസിനസ്‌
  Add your Comment comment
മസാജ് പാര്‍ലറില്‍ ജോലിക്കു നില്‍ക്കുന്ന തായ് വനിതകളെ ലൈംഗിക അടിമകളാക്കി വില്‍ക്കുന്നു: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായി
reporter

തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകളുടെ എണ്ണം രാജ്യത്തേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു, മുബൈ മെട്രോ സിറ്റികളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന പ്രവണത കൂടുതലുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 തായ് വനിതകളെയാണ് പോലീസ് മോചിപ്പിത്. തായ് സ്ത്രീകള്‍ക്കു പുറമെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളെയും ലൈംഗിക കച്ചവടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീകളാണ് തായ്‌ലാന്‍ഡില്‍ നിന്ന് മസാജ് പാര്‍ലറുകളില്‍ ജോലിക്കെത്തുന്നത്. എന്നാല്‍ പലരെയും ലൈംഗിക കച്ചവടത്തിനായി ഉടമകള്‍ ഉപയോഗിക്കുകയാണെന്ന് പോലീസ് പറയുന്നു. തായ്‌ലാന്‍ഡില്‍ നിന്ന് കിട്ടുന്നതിന്റെ ഇരട്ടി തുക ഇന്ത്യയില്‍ നിന്ന് ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഇതുതന്നെയാണ് ഇന്ത്യയിലേക്കുള്ള ഇവരുടെ വരവ് കൂട്ടുന്നതെന്നും പോലീസ് പറഞ്ഞു. മാത്രമല്ല മസ്സാജ് പാര്‍ലര്‍ ആശ്രയിക്കുന്ന പുരുഷന്‍മാര്‍ തായ് വനിതകളെ ആവശ്യപ്പെടുന്ന പ്രവണതയും കൂടുന്നുണ്ടെന്ന് പോലീസ് പറയുന്നു.

 
Other News in this category

 
 




 
Close Window