Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജീന്‍പോളിനെതിരായ കേസ് ഒത്തു തീര്‍പ്പിലേയ്ക്ക്
reporter

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. ജീന്‍പോള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയില്ലെന്ന് യുവനടി ജില്ലാ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജീന്‍ പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് കേസ് ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്.

ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണി ബീ 2 എന്ന സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്. ജീന്‍ പോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയും യുവനടി പരാതി നല്‍കിയിരുന്നു.

ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയത് താന്‍ അഭിനയിച്ച രംഗങ്ങളില്‍ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പ് ) നടത്തിയതിനാണെന്ന് പരാതിക്കാരിയായ നടി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയില്‍ വെളിപ്പെടുത്തിയിരുന്നു. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത 'ഹണീ ബീ 2' വിലെ ചിത്രത്തിലെ ചില രംഗങ്ങളില്‍ നടിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ശരീര പ്രദര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ ചിത്രീകരിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. അശ്ലീല പരാമര്‍ശം നടത്തിയതിനാണ് പരാതി നല്‍കിയതെന്ന മാധ്യമ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും നടി പറഞ്ഞു.

 
Other News in this category

 
 




 
Close Window